കുമളി: ഏലക്കൃഷി മേഖലയില്‍ വര്‍ഷം തോറും വിറ്റഴിക്കുന്നത് ആയിരക്കണക്കിന് കോടി രൂപയുടെ കീടനാശിനികള്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്മാഫിയയും.
ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളില്‍ ചായക്കടകളേക്കാള്‍ കൂടുതല്‍ കീടനാശിനി ചില്ലറ വില്പന കേന്ദ്രങ്ങളാണ് ഉള്ളതെന്നാണ് ഒരു വിദേശ വിനോദ സഞ്ചാരി പറഞ്ഞത്.
നൂറ് രൂപ ഉത്പാദന ചെലവ് വരുന്ന കീടനാശിനികള്‍ അഞ്ച് മുതല്‍ പത്ത് ഇരട്ടി വരെ ലാഭം ഈടാക്കിയാണ് കര്‍ഷകര്‍ക്ക് വില്‍ക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് കാര്‍ഷിക വിദഗ്ധര്‍ എന്ന പേരില്‍ ചിലര്‍ പ്രതിഫലം കൈപ്പറ്റാതെ ചെറുകിട തോട്ടങ്ങളില്‍ സന്ദര്‍ശനം നടത്തി വിവിധ തരം മരുന്നുകളും കീടനാശികളും നിര്‍ദ്ദേശിക്കുന്നു.
അതോടൊപ്പം സമീപത്തെ ചില സ്ഥാപനങ്ങളില്‍ ഇവ ലഭ്യമാണെന്ന് സൂചിപ്പിച്ച് ഇത്തരം കീടനാശിനികള്‍ പ്രയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഇത് ഉപയോഗിക്കേണ്ട രീതി കൃത്യമായി വശമില്ലാതെ പ്രയോഗിക്കുന്നത് മൂലം ഏലം വിഷമയമാകുകയാണ്.
വന്‍കിട കമ്പനികള്‍ തങ്ങളുടെ ഉത്പന്നം വിറ്റഴിക്കാന്‍ വന്‍ പ്രതിഫലം നല്കി കേരളത്തിലേക്ക് അയക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ടാര്‍ജറ്റ് നേടിയാല്‍ സമ്മാനം വിദേശയാത്ര.
പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ വളങ്ങളും കീടനാശിനികളും വാങ്ങി സ്വന്തം തോട്ടത്തില്‍ ഉപയോഗിച്ച് കടക്കെണിയിലാകുന്ന കര്ഷകന് വര്‍ഷാവസാനം കമ്പനി വക മഴക്കോട്ടും, കമ്പനിയുടെ പേര് പതിച്ച കുടയും, ചിക്കന്‍ ബിരിയാണിയും! എന്നാല്‍ കര്ഷകന് മേല്‍ ഉത്പന്നങ്ങള്‍ കെട്ടിവെച്ച് മുന്‍കൂട്ടി കമ്പനികള്‍ നിര്‍ദ്ദേശിക്കുന്ന ടാര്‍ജറ്റ് പൂര്‍ത്തീകരിക്കുന്ന ചില്ലറ വ്യാപാരികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി വിദേശയാത്ര.
കച്ചവടക്കാര്‍ കൊള്ള ലാഭം കൊയ്യുന്നത് തടയാനായി ഇ-ലേലം അടക്കമുള്ളവ നിലവില്‍ വന്നെങ്കിലും ഇന്നും ഏലത്തിന്റെ വിലയുടെ പേരിലുള്ള തട്ടിപ്പില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: