റിയാദ്: പര്‍ദ്ദയുടെ മൂടിവെച്ച നാളുകളില്‍നിന്ന് വസ്ത്രവിപ്ലവത്തിലേക്ക് സൗദി കുതിക്കുകയാണ്. ഇഷ്ടമുള്ള വസ്ത്രം ഇഷ്മുള്ളതുപോലെ, സഭ്യമായരീതിയില്‍ ധരിക്കാന്‍ സൗദിക്ക് സ്വാതന്ത്ര്യം വരികയാണ്. ആ വിപ്ലവത്തിന് മുന്നില്‍നില്‍ക്കുന്നത് സൗദി അറേബ്യന്‍ രാജകുമാരി നൗറാ ബിന്റ് ഫൈസല്‍ അല്‍-സൗദാണ്.
നൗറാ ബിന്റ്, സൗദി അറേബ്യയുടെ ചെറുകൊച്ചുമകളാണ്. വേഷത്തിലും ആചാരത്തിലും വിശ്വാസത്തിലുമെല്ലാം കടുത്ത മതയാഥാസ്ഥിതികത്വം പുലര്‍ത്തുന്ന സൗദിയില്‍ ഡിസംബറില്‍ നടക്കുന്ന അരബ് ഫാഷന്‍ കൗണ്‍സിലിന്റെ അധ്യക്ഷയായി നിശ്ചയിച്ചിരിക്കുന്നത് നൗറായെയാണ്. ഈ മാസം മുപ്പത് തികയുന്ന രാജകുമാരി നാളെ അവസാനിക്കുന്ന ഫാഷന്‍ വീക്കിലെ മുഖ്യ ആകര്‍ഷണ കേന്ദ്രമാണ്.
കഴുത്തില്‍ചുറ്റി തലവഴിയിട്ട ഒരു സ്കാര്‍ഫണിഞ്ഞ് നൂതന വേഷമണിഞ്ഞ് നൗറാ അതിഥകളെ വരവേറ്റും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും വേദിയിലെങ്ങും കാണാകുന്നു. നാളത്തെ സൗദിയുടെ മാതൃകയാകുകയാണ്, ജപ്പാനിലെ ടോകേ്യായില്നിന്ന് പരിഷ്കാരം സൗദിയിലേക്ക് കൊണ്ടുവന്ന നൗറാ.
”ജനങ്ങളുടെ കാഴ്ചപ്പാട് എനിക്ക് മനസിലാകുന്നു. സൗദി അറേബ്യക്ക് അതിന്റെ സാംസ്കാരികതയുമായി ഗാഢമായ ബന്ധമുണ്ട്. സൗദിക്കാരിയെന്ന നിലയില്‍ ഞാന്‍ എന്റെ സംസ്കാരത്തെയും മതത്തെയും ബഹുമാനിക്കുന്നു,” നൗറ വാര്‍ത്താ ഏജന്‍സിയാ എഎഫ്പിയോടു പറഞ്ഞു.
”ഞങ്ങള്‍ തട്ടവും പര്ദ്ദയുമിടുന്നത്, യാഥാസ്ഥിതികമെന്നൊക്കെ നിങ്ങള്‍ക്കു തോന്നാം. പക്ഷേ ഞങ്ങള്‍ക്ക് അത് ജീവിതരീതിയാണ്, സംസ്കാരത്തിന്റെ ഭാഗമാണ്,” അവര്‍ പറഞ്ഞു.
കേരളത്തിലുള്‍പ്പെടെ ഇസ്ലാംമതവിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ കടുംപിടുത്തങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോളാണ് ഇസ്ലാമിക വിശ്വാസാനുഷ്ഠാനങ്ങളില്‍നിന്ന് സൗദി അറേബ്യയും മറ്റും മാറുന്നത്. മൊഹമ്മദ് ബിന്‍ സല്മാന് കഴിഞ്ഞ ജൂണ്‍ മാസം കീരീടാവകാശിയായതോടെ വന്‍ മാറ്റങ്ങളാണ് ആ രാജ്യത്ത് സംഭവിക്കുന്നത്. സിനിമാ ഹാളുകള്‍ വരുന്നു, സംഗീത നിശകള്‍ നടക്കുന്നു, ഫാഷന്‍ മോളകള്‍ സംഘടിപ്പിക്കുന്നു. ഈ വേനല്‍ക്കാലം മുതല്‍ സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാം. കഴുത്തും തലയും മൂടുന്ന, പര്‍ദ്ദയും പരമ്പരാഗത വേഷവും ഇപ്പോള്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണ്. ആ നിര്‍ബന്ധം ഒഴിവാക്കുകയാണ്, ഇഷ്ടവേഷം ധരിക്കാം, സഭ്യമാകണമെന്ന് മാത്രം.
നൗറയുടെ വിപ്ലവകരമായ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ തുടരുന്നു. ”ഇന്നിപ്പോള്‍ ഫാഷന്‍ മേളയില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. അത് സാംസ്കാരികമായി പിന്തുടര്ന്നു പോരുന്ന ചില നിയന്ത്രണങ്ങളുടെ ഭാഗമാണ്. ഇത് സ്ത്രീകള്‍ക്കു മാത്രമായുള്ള പരിപാടിയാണ്. അതുകൊണ്ടുതന്നെ അവര്‍ ഏറെ സുരക്ഷിതരാണ്. ഞാന്‍ ഇത് ആഘോഷിക്കുകയാണ്, ആരെങ്കിലും എന്റെ ചിത്രം എടുക്കുമോ എന്നൊന്നും എനിക്ക് ഭയമേ ഇല്ല.”
ജപ്പാനിലെ ടോക്യോവിലുള്ള റിക്യോ സര്‍വകലാശാലയില്‍നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസില്‍ മാസ്റ്റര്‍ ബിരുദമെടുത്തിട്ടുണ്ട് നൗറ. ജപ്പാനില്‍നിന്ന് ഒട്ടേറെ സൗദിയിലേക്ക് താന്‍ കൊണ്ടുവന്നിട്ടുള്ളതായി നൗറ പറയുന്നു. മഹത്തായ ചിലത് തനിക്ക് ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും നൗറ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: