കൊച്ചി: ബോളിവുഡ് താരം കത്രീന കൈഫ് കല്യാണ്‍ ജൂവലേഴ്സിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡര്‍. കത്രീന കൈഫിനെ കല്യാണ്‍ ജൂവലേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു.
ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും ആരാധകരുള്ള കത്രീനയ്ക്ക് ഉപയോക്താക്കളുമായി കൂടുതല്‍ മികച്ച ബന്ധങ്ങള്‍ സ്ഥാപിക്കാനാകും. ഭാവിയില്‍ ഇന്ത്യയിലും ആഗോളതലത്തിലും വളര്‍ച്ച നേടാന്‍ പുതിയ കൂട്ടുകെട്ടിലൂടെ സാധിക്കുമെന്ന് കല്യാണരാമന് പറഞ്ഞു.
കല്യാണിന്റെ സ്വര്‍ണ്ണം, ഡയമണ്ട് ആഭരണ ശേഖരത്തിന്റെ പ്രചാരണത്തിന് കത്രീന നേതൃത്വം നല്‍കും.
പുതിയതായി പുറത്തിറക്കുന്ന ടെലിവിഷന്‍ പരസ്യങ്ങളില്‍ കത്രീനയായിരിക്കും പ്രത്യക്ഷപ്പെടുക. കല്യാണ്‍ ജൂവലേഴ്സിന്റെ ഇന്ത്യയിലെയും പടിഞ്ഞാറന്‍ ഏഷ്യയിലെയും ഷോറൂമുകളില്‍ ഉപയോക്താക്കളുമായുള്ള പരിപാടികളിലും കത്രീന പങ്കെടുക്കും.
കല്യാണിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ അമിതാഭ് ബച്ചന്, ജയ ബച്ചന്, നാഗാര്‍ജുന, പ്രഭു, ശിവരാജ് കുമാര്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം കത്രീന കൈഫും പ്രത്യക്ഷപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: