കടലമാവ് – 2 കപ്പ്
റവ – 1/4 കപ്പ്
പൊടിച്ച പഞ്ചസ്സാര – 1 കപ്പ്
നെയ്യ് – 1/2 കപ്പ്
ഏലയ്ക്ക പൊടിച്ചത് – 1 ടീ സ്പൂണ്‍
അടി കട്ടിയുള്ള ഒരു ചട്ടിയില്‍ റവയും കടലമാവുമിട്ട് അടുപ്പത്ത് വയ്ച്ച് 2-3 മിനിട്ട് ഇളക്കുക , ചൂട് ഏറ്റവും കുറഞ്ഞ അളവിലായിരിക്കണം.
ഇതിലേക്ക് നെയ്യ് ഒഴിച്ച് 10 -12 മിനിട്ട് ചെറു ചൂടില്‍ ഇളക്കിക്കൊണ്ടിരിക്കുക
നല്ല സുഗന്ധം വന്നാല്‍ തീ കെടുത്താം
ഉരുട്ടാന്‍ പാകത്തില്‍ ചൂടാറിയാല്‍ അതിലേക്കു പഞ്ചസ്സാര പൊടിച്ചതും ഏലയ്ക്കയും ചേര്‍ത്ത് നന്നായി ഇളക്കുക
ഇനി കയ്യില്‍ നെയ്മയം പുരട്ടി ഓരോ ലഡ്ഡുവും ഉരുട്ടി എടുക്കുക
അടുപ്പില്‍ നിന്ന് വാങ്ങിയ ഉടനെ പഞ്ചസ്സാര ചേര്‍ത്താല്‍ അത് ഉരുകി വെള്ളമാകും , ലഡ്ഡു ഉരുട്ടി എടുക്കാന്‍ പറ്റില്ല. അതുകൊണ്ട് അല്പം ചൂട് കുറഞ്ഞ ശേഷം പഞ്ചസ്സാര ചേര്‍ത്ത് ഇളക്കുക
ചൂടോടെ തന്നെ ലഡ്ഡു ഉരുട്ടി എടുക്കണം
തീ ഏറ്റവും കുറഞ്ഞ അളവില്‍ വയ്ക്കാന്‍ ശ്രദ്ധിക്കണം, അല്ലങ്കില്‍ കടലമാവ് കരിഞ്ഞു പോകും.
ഓട്സ് പുട്ട്
ഓട്സ് 2 കപ്പ്
തേങ്ങ 4 ‘ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
1. ഓട്സ് ഒരു പാനില്‍ വറുത്തു ശേഷം പൊടിച്ചു എടുക്കുക. ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് നനച്ചു എടുക്കുക.
2.ഒരു മിക്സിയില്‍ ഒരു മിനിറ്റ് പൊടിച്ചു എടുക്കുക. (കട്ട ഇല്ലാതെ നല്ല പൊടിയായി കിട്ടും.)
3.ഇനി സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ പുട്ട് കുറ്റിയില്‍ തേങ്ങയും പൊടിയും ചേര്‍ത്ത് ആവിയില്‍ 10 മിനിറ്റ് പുഴുങ്ങി എടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: