പാലാ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ഭരണങ്ങാനം പഞ്ചായത്തില്‍ വ്യാപകനാശനഷ്ടം. ആറ് വീടുകള്‍ക്ക് കോടുപാട് സംഭവിച്ചിട്ടുണ്ട്.
പാമ്പൂരാംപാറ വാര്‍ഡില്‍ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണും വൈദ്യുതി തൂണ് മറിഞ്ഞുവീണും ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. അരീക്കാട്ട് ജെസി വിന്‍സെന്റ്, വാലുപാറ ഫ്രാന്‍സീസ്, പടവില്‍ ഏലിക്കുട്ടി, കിഴക്കേമുറി അന്നക്കുട്ടി, ചാലാവീട്ടില്‍ ബോബി എന്നിവരുടെ വീടുകളാണ് മരം വീണ് തകര്‍ന്നത്. ഇഞ്ചിയില്‍ രാധാമണിയുടെ വീടിന് മുകളിലേക്ക് വൈദ്യുതി തൂണ് ഒടിഞ്ഞുവീണു. മരം വീണ് രാധാമണിയുടെ വീട്ടിലെ കന്നുകാലി തൊഴുത്തും നശിച്ചിട്ടുണ്ട്. പാമ്പൂരാംപാറ വാര്‍ഡില്‍ ആറോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണിട്ടുണ്ട്. നൂറുകണക്കിന് റബര്‍ മരങ്ങളും പ്ലാവ്, തെങ്ങ്, ആഞ്ഞിലി, വാഴ കൃഷികളും നശിച്ചിട്ടുണ്ട്.
പുത്തേട്ട് വക്കന്, മൂക്കന്‍തോട്ടത്തില്‍ ജോസ്, കുറിച്ചിയില്‍ തോമാച്ചന്, മണ്ണൂര്‍ മാമച്ചന്, പുരയിടത്തില്‍ ബൈജു, അരീക്കാട്ട് വിന്‍സെന്റ് എന്നിവരുടെ നൂറോളം റബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞുവീണു.
കല്ലറയില്‍ നാശനഷ്ടങ്ങള്‍; നാലു പേര്‍ക്ക് പരിക്ക്
കല്ലറ: കനത്ത കാറ്റിലും മഴയിലും കല്ലറയില്‍ വ്യാപക നാശനഷ്ടങ്ങള്‍. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോ വീശിയടിച്ച കാറ്റിലും മഴയിലും കല്ലറ പറവന്തുരുത്തിലാണ് നാനഷ്ടങ്ങളുണ്ടായത്.
പറവന്തുരുത്തില് സരിതാലയം സദാനന്ദന്റെ വീടിന് മുളിലേക്ക് മാവ് കടപുഴകി വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന സദാനന്ദന് (61), മകന് ബിനീഷ് (35), ബിനീഷിന്റെ മക്കളായ നാഗാര്‍ജുന്‍ (9), അനാമിക (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറ്റിലും മഴയിലും വീടിന് സമീപം നിന്ന മാവ് വീടിന് മുകളിലേക്ക് വീണതോടെ പട്ടികയും ഓടും കല്ലും വീണാണ് ഇവര്‍ക്ക് പരിക്കേറ്റത്. വീട് പൂര്‍ണ്ണമായും തകര്‍ന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. കല്ലറ-പറവം തുരുത്ത് റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റില്‍ ട്രാന്‍സ്ഫോര്‍മര്‍ പാടത്തേക്ക് മറിഞ്ഞു വീണു. കാറ്റില്‍ തെങ്ങുകളും, പ്ലാവും വീണ് വൈദുതി ലൈന്‍ പൊട്ടിവീഴുകയും പോസ്റ്റുകള്‍ തകരുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്നിശമന സേനയുടെ വാഹനം വഴിയില്‍ താണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: