നോക്കിയയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ നോക്കിയ 8 സിറോക്കോ വിപണിയിലേയ്ക്ക്. 2017ല്‍ ഇറങ്ങിയ നോക്കിയ 8ന്റെ അപ്ഗ്രേഡ് വേര്‍ഷനാണിത്. 5.5 ഇഞ്ച് പിഒഎല്‍ഇഡി കര്‍വ്ഡ് ഡിസ്പ്ലേയാണ് സിറോക്കോയ്ക്ക് നല്‍കിയിരിക്കുന്നത്. വെള്ളം, പൊടി എന്നിവ ഉള്ളില്‍ കയറുന്നത് തടയാനുമുള്ള സംവിധാനവും ഈ ഫോണിനുണ്ട്.
നോക്കിയ 8നെ അപേക്ഷിച്ച് കരുത്തനാണ് പുതിയ മോഡല്‍. കര്‍വ്ഡ് ഗ്ലാസ് അലുമിനിയം ഫ്രെയിമിനോടൊപ്പമാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്‍ മോഡലിനെക്കാളും 2.5 ഇരട്ടി കരുത്തനാണ് പുതിയ മോഡല്‍. 7.5 മില്ലീമീറ്റര്‍ മാത്രമാണ് ഫോണിന്റെ കനം. 49,999 രൂപയാണ് ഫോണിന്റെ വില. കറുപ്പ് നിറത്തില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. ഏപ്രില്‍ 20 ഓടെ പ്രീബുക്കിംഗ് ആരംഭിക്കും. 30നാണ് വില്‍പ്പന. ആവശ്യക്കാര്‍ക്ക് പ്രീബുക്ക് ചെയ്താല്‍ 30ന് നടക്കുന്ന ഫ്ളാഷ് സെയിലില്‍ മൊബൈല്‍ വാങ്ങാം. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്ളിപ്പ്കാര്‍ട്ടിലൂടെയും നോക്കിയയുടെ ഓണ്‍ലൈന്‍ പോര്ട്ടലിലൂടെയുമാകും നോക്കിയ 8 സിറോക്കോ ലഭിക്കുക. നിരവധി ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്.
സിംഗിള്‍ സിം ഫോണാണ് (നാനോ) സിറോക്കോ. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഒ.എസ് ആയ ഒറിയോ 8.1 ലാണ് ഫോണിന്റെ പ്രവര്‍ത്തനം. 5.5 ഇഞ്ച് ഡിസ്പ്ലേ 1440*2560 പിക്സല്‍സ് റെസലൂഷന്‍ നല്‍കും. 16:9 ആണ് അസ്പെക്ട് റേഷ്യോ. 3ഡി ഗൊറില്ലാ ഗ്ലാസ് 5 ഡിസ്പ്ലേയ്ക്ക് കരുത്തു പകരും. ഒക്ടാകോര്‍ പ്രോസസ്സറാണ് ഫോണിലുള്ളത്. ഒപ്പം 6ജിബി റാം സിറോക്കോയെ വ്യത്യസ്തമാക്കുന്നു.
ഇരട്ട പിന്‍കാമറയാണ് സിറോക്കോയിലുള്ളത്. ഒരു ക്യാമറ 13 മെഗാപിക്സലും, മറ്റേത് 12 മെഗാപിക്സലുമാണ്. 12 മെഗാപിക്സലിന്റേതില് വൈഡ് ആംഗിള്‍ ലെന്‍സാണുള്ളത്. ഒപ്പം ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്ളാഷും, ടെലിഫോട്ടോ ലെന്‍സ് സവിശേഷതയുമുണ്ട്. 5 മെഗാപിക്സലിന്റേതാണ് മുന്‍ കാമറ. ഫിക്സഡ് ഫോക്കസ് സെന്‍സറാണ് മുന്നില്‍ ഉപയോഗിച്ചിട്ടുള്ളത്. 128 ജിബി റോമും 6 ജിബു റാമും ഫോണിനുണ്ട്. നീക്കം ചെയ്യാനാവത്ത 3260 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഫ്യുവല്‍ ലോഗ്
എല്ലാവര്ക്കും ചെറുതും വലതുമായ ഓരോ വാഹനങ്ങള്‍ ഉണ്ടാകും. ആ വാഹനത്തിന്റെ ഇന്ധന ക്ഷമത എത്രയെന്ന് ചോദിച്ചാല്‍ എല്ലാവരും ഒന്ന് പതുങ്ങും, കാരണം അത് ആരും അങ്ങനെ ശ്രദ്ധിക്കാറില്ല. പലരും ഒരു ലിറ്റര്‍ പെട്രോള്‍/ ഡിസലിന് എത്ര കിലോമീറ്റര്‍ ഓടിയെന്ന് അറിയാന്‍ കിലോമീറ്റര്‍ റീഡിംങ് എഴുതിവെയ്ക്കാറുണ്ട്. എന്നാല്‍ പിന്നീടത് നഷ്ടപ്പെടുന്നതോടെ ആ ശ്രമവും വിഫലമാകും. പെട്രോളിനും ഡീസലിനും അനുദിനം വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ധനക്ഷമത എത്രയെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു മൊബൈല്‍ ആപ്പ് ഉണ്ട്. പലര്‍ക്കും ഈ ആപ്പിക്കേഷന്റെ ഉപയോഗം എത്രയെന്ന് അറിവുണ്ടാകുകയില്ല. അവര്ക്കായാണിത്. ഫ്യുവല്‍ ലോഗ് അതാണ് ആപ്പിന്റെ പേര്.
പ്ലേ സ്റ്റോറില്‍നിന്ന് ളൗലഹ ഹീഴ എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ആപ്പ് ലഭ്യമാകും. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ച് തുടങ്ങാം. ഈ ആപ്പിലൂടെ നിങ്ങള്‍ എത്ര ലിറ്റര്‍ ഇന്ധനം നിറച്ചു, അപ്പോള്‍ എത്രയാണ് വിലയെന്നും വാഹനത്തിന്റെ നിലവിലുള്ള ഓടോമീറ്റര്‍ റീഡിംങ് എന്നിവയൊക്കെ രേഖപ്പെടുത്താനാകും. തുടര്‍ന്ന് ആപ്പ് പ്രവര്‍ത്തനം തുടങ്ങി നിശ്ചിത സര്‍ക്കിളില്‍ എത്തുമ്പോള്‍ എത്ര കിലോ മീറ്റര്‍ ഓടാന്‍ എത്ര ഇന്ധനം ചെലവഴിച്ചുവെന്ന് മനസിലാക്കാനാകും. ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ൗലെ ീളളഹശില എന്നതില്‍ അമര്‍ത്തിയശേഷം, പെട്രോള്‍ പമ്പിന്റെ ഒരു ഐക്കണ്‍ കാണാനാകും അതില്‍ ക്ലിക് ചെയ്തശേഷം വിവരങ്ങള്‍ രേഖപ്പെടുത്താം. ഇന്ധനം നിറച്ച തീയതി, അന്നത്തെ വില, എത്ര ലിറ്റര്‍ നിറച്ചുവെന്നും രേഖപ്പെടുത്തി സൂക്ഷിക്കുക. ഇതുപോലെ കുറച്ചു ദിവസങ്ങളില്‍ നിറച്ച ഇന്ധനത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുക. അപ്പോള്‍ അവറേജ് കണ്സെപ്ഷന് എന്നതിലും ഡ്രൈവിംഗ് കോസ്റ്റ് എന്നതിലും മാറ്റം വന്നതായി കാണാനാകും.
സ്ക്രീനുതാഴെയായി ലോഗ് എന്ന ഐക്കണില്‍ അമര്‍ത്തിയാല്‍, ഇതുവരെ ചേര്‍ത്ത വിവരങ്ങള്‍ മുഴുവനായി കാണാനാകും. വേണമെങ്കില്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. തുടര്‍ന്ന് സെറ്റിംങിസില് അമര്‍ത്തിയാല്‍, കറന്‍സി കോഡ് എന്നത് ഐഎന്‍ആര്‍ എന്നാക്കിയാല്‍ ഇന്ധനച്ചെലവ് വിവരങ്ങള്‍ രൂപയില്‍ മനസിലാക്കാനാകും. കൂടാതെ, ഡിസ്റ്റന്‍സ് മെട്രിക് എന്നത് കിലോമീറ്റര്‍ എന്നാക്കണം, വോളിയം മെട്രിക് എന്നത് ലിറ്റര്‍ എന്നാക്കണം. കണ്സെപ്ഷന് എന്നത് വോളിയം ഡിസ്റ്റന്‍സ് എന്നുമാക്കണം. ഡേറ്റ് ഫോര്‍മാറ്റും തെരഞ്ഞെടുക്കണം. ഇത്രയും സെറ്റിംങിസില് മാറ്റം വരുത്തിയാല്‍ ഹോം പേജില്‍ എത്തിയാല്‍ ഇന്ധന ഉപയോഗവും അതിന് എത്ര രൂപ ചെലവായി എന്നൊക്കെ എളുപ്പത്തില്‍ മനസ്സിലാക്കാം.
ഈ ആപ്പ് ഉപയോഗിച്ച് തുടങ്ങിയാല്‍ ഒരു നിശ്ചിത കിലോമീറ്ററിന് എത്ര ഇന്ധനം വേണ്ടിവരുമെന്നും അതിന് എത്ര രൂപ ചെലവ് വരുമെന്നും മനസ്സിലാക്കാം. അത് അനുസരിച്ച് യാത്ര ചെയ്യേണ്ട ദൂരം കണക്ക്കൂട്ടി ഇന്ധനം നിറച്ചാല്‍, വഴിമദ്ധ്യേ യാത്ര അവസാനിപ്പിക്കേണ്ടിവരില്ല.
ഷാവോമിയെ കാത്ത് ആരാധകര്‍
മൊബൈല്‍ ഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് ഷാവോമി എത്തിയിരിക്കുന്നത്. ഷാവോമിയുടെ ഏറ്റവും പുതിയ മോഡലായ ങശ7 ഇന്ത്യയിലേയ്ക്ക് ഉടന്‍ എത്തുന്നു. ഡിസ്പ്ലേയില്‍ തന്നെ ഫിംഗര്‍ പ്രിന്റ് സെന്‍സറും ഫേഷ്യല്‍ സെന്‍സറുമാണ് ഇതിന്റെ പ്രത്യേകത. 6.1 ഇഞ്ചാണ് ഇതിന്റെ ഡിസപ്ലേ. ആന്‍ഡ്രോയിഡ് വി 7.0 ന്യൂഗാട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, മറ്റുള്ള ഫോണിനെ അപേക്ഷിച്ച് ബാറ്ററി ബാക്അപ്പുമുണ്ട്. 3350 എംഎഎച്ച് ആണ് ബാറ്ററി പവര്‍. ഒരു സിം സ്ലോട്ട് മാത്രമാണ് ഇതിനുള്ളത്. 64 ജിബി സ്റ്റോറേജും ഫോണിന് നല്‍കിയിട്ടുണ്ട്. എക്സ്പാന്റബിള്‍ മെമ്മറി ഇതിനില്ല.
16 എംപി പിന് ക്യാമറയും 13 എംപി സെല്‍ഫി ക്യാമറയുമുള്ള ങശ7ന് ഡിജിറ്റല്‍ സൂം, ഓട്ടോ ഫ്ളാഷ്, ഫെയ്സ് ഡിറ്റക്ഷന്‍, വിഡിയോ റെക്കോഡിംഗ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഗോള്‍ഡ് , ഗ്രേ, സില്‍വര്‍ എന്നീ മൂന്ന് കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ വിപണിയിലെത്തുക. ആഗസ്റ്റ് മാസത്തോടെ ഫോണ്‍ ഇന്ത്യന്‍ വിപണയിലെത്തുമെന്നാണ് പ്രതീക്ഷ.
കൂടാതെ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം നല്കി, ഷവോമി ഇന്ത്യയില്‍ മൂന്നു സ്മാര്ട്ടഫോണ് ഉത്പാദന പ്ലാന്റുകള്‍ കൂടി തുറന്നു. ഇതോടെ ഇന്ത്യയിലെ കമ്പനിയുടെ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനയൂണിറ്റുകളുടെ എണ്ണം ആറായി.
കമ്പനിയുടെ പ്രാദേശികവത്കരണ തന്ത്രത്തിന്റെ ഭാഗമായി പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് ( പിസിബിഎ)നിര്‍മിക്കാന്‍ കമ്പനിയുടെ ആദ്യത്തെ സര്‍ഫേസ് മൗണ്ട് ടെക്നോളജി ( എസ്എംടി) പ്ലാന്റ് തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂര്‍ യൂണിറ്റില്‍ ഫോക്സ്കോണ്‍ കമ്പനിയുടെ പങ്കാളിത്തത്തോടെ തുറക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള കമ്പനിയുടെ പവര്‍ ബാങ്ക് ഉത്പന്ന യൂണിറ്റില്‍ ഹിപാഡ് ടെക്നോളജി കമ്പനിയുടെ പങ്കാളിത്തത്തോടെ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനവും ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കമ്പനി 2015ലാണ് ഫോക്സ്കോണ്‍ കമ്പനിയുമായി ചേര്‍ന്ന് ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ പ്ലാന്റ് തുറന്നത്. രണ്ടാമത്തെ പ്ലാന്റ് 2017 മാര്‍ച്ചിലും കമ്പനിയുടെ ആദ്യത്തെ പവര്‍ബാങ്ക് പ്ലാന്റ് നവംബറിലും തുറന്നു. ഇപ്പോള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന 95 ശതമാനം ഷവോമി സ്മാര്‍ട്ട്ഫോണുകളും ഇന്ത്യന്‍ നിര്‍മ്മിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: