വാക്കുകളെ രാകി കൂര്‍പ്പിക്കാന്‍ കവികള്‍ നോവലുകലും നോവലിസ്റ്റുകള്‍ കവിതകളും വായിക്കണമെന്ന് പറയാറുണ്ട്. പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ ഉള്ളതാണ് ഈ രണ്ട് മേഖലുകളും. കവിതയില്‍ കാച്ചിക്കുറിക്കിയെടുക്കുന്നത് നോവലില്‍ വലിയ ക്യാന്‍വാസില്‍ എഴുതാന്‍ കവിയും. അതുപോലെ തന്നെ വലിയ ക്യാന്‍വാസിന്റെ സത്തു പിഴിഞ്ഞെടുത്തു കവിതയും കുറിക്കാം. ഒന്ന് ഒരു തുള്ളി. മറ്റാന്ന് അനേകം തുള്ളികള്‍ ചേര്‍ന്നുണ്ടാകുന്ന പുഴപോലെയും.
അന്നും ഇന്നും വായനക്കാരില്‍ ആഴ്ന്നിറങ്ങുന്നത് കഥകളാണ്. കഥകള്‍ കേള്‍ക്കാനും പറയാനുമുള്ള മനുഷ്യന്റെ ജന്മവാസനയെക്കുറിച്ച് പറയേണ്ടതില്ല. കഥയാകാന്‍ തീര്‍ന്നതാണ് ഈ ലോകം എന്നുപോലും തോന്നാറുണ്ട്. കഥഎഴുതുന്നവര്‍ക്ക് ഈ ലോകം തന്നെ എഴുതപ്പെടാനുള്ള കഥയാണ്. കഥ പറച്ചിലിലൂടെയാണ് ചരിത്രവും ലോകവും നിലനില്‍ക്കുന്നത്. അതുകൊണ്ട് കവിതയുടെ മൂല്യം അംഗീകരിച്ചുതന്നെ കഥകള്‍ക്കുള്ള സ്ഥാനം വലുതാണ്. വിശാലമായി എഴുതുന്നത് ഒരു കഥയുടെ സ്വഭാവികമായ ചുരുക്കത്തിലേക്ക് എഴുതേണ്ടിവരുന്നുന്നു എന്നുള്ളതാണ് യാഥാര്‍ഥ്യം. ഇങ്ങനെ ഒരുക്കവും സ്ഥപരിമിതിയുംകൊണ്ട് കഥയില്‍ ശ്വാസംമുട്ടുമ്പോഴാണ് അധികം പറയാനോ വിശദമി വിവരിക്കാനോ നോവല്‍ എന്ന പരപ്പിലേക്ക് എളുത്തുകാരന് നീങ്ങുന്നത്.
ഇന്നു ഏറ്റവും കൂടുതല്‍ വായിക്കുന്നത് നോവല്‍ തന്നെയാണ്. തീരെ സമയമില്ലെന്നു പറയുമ്പോഴും കഥ പറച്ചിലിനോടുളള കമ്പംകൊണ്ട് മമിക്കൂറുകള്‍ തന്നെ വായനക്കാര്‍ നോവലുകള്‍ക്ക് നല്കുന്നു. ഇതിന്റെ ചെറിയൊരംശംമാത്രം സമയം വേണ്ടുന്ന കവിതയും കഥയും മാറ്റിവെച്ചാണ് നോവലിലേക്ക് വായന ആളിപ്പടരുന്നത്. വായനക്കാരന്റെയോ അന്യരുടേയോ അല്ലെങ്കില്‍ അന്യദേശക്കാരുടേയോ ആയ അനുഭവങ്ങളാണ് നോവലില്‍ അടുക്കിവെച്ചിട്ടുണ്ടാകും.
ലോകത്ത് ഏതു ഭാഷയിലും കൂടുതല്‍ വായിക്കപ്പെടുന്നത് നോവലുകളാണ്. കലപോലെ തന്നെ വന്‍ വ്യവസായവും കൂടിയാണത്. മലയാളത്തിലും ഇതുതന്നെയാണ് അനുഭവം.കവിതയ്ക്കും കഥയ്ക്കും മാത്രമല്ല മറ്റൊന്നിനും നോവലിന്റെ തിക്കും തിരക്കും വായനയിലും വില്‍പ്പനയിലും ഇല്ല. പല കവികളും കഥാകൃത്തുക്കളും നിരൂപകര്‍പോലും നോവലിലേക്കു തിരിഞ്ഞിട്ടുണ്ട്. എന്നാല്‍ കവിതയും കഥയും നോവലും ഒരുപോലെ കൈകാര്യം ചെയ്യുന്നവരുമുണ്ട്. കഥാകൃത്തുക്കളായ എന്‍.എസ്.മാധവനും സുഭാഷ് ചന്ദ്രനും കെ.ആര്.മീരയും ബെന്യാമിനും മറ്റും ഇങ്ങനെ നോവലിസ്റ്റുകളായിത്തീര്ന്നവരാണ്. കവിയായ വേണു വിദേശം നോവലുകളുടെ ലോകത്താണ്.
ചിലര്‍ക്ക് ചുരുക്കി എഴുതാന്‍ അറിയില്ല.വിശദീകരിച്ച എഴുത്തുതുന്നതാണ്പലരുടേയും തട്ടകം.അതു നോവലിന്റെ സ്വാഭാവിക വികാസ പരിണാമമാണ്. നമ്മുടെ പല വാരികകളും അവയുടെ ആരംഭം തൊട്ടേ നിലനിന്നുപോന്നത് നോവലുകളിലൂടെയാണ്. അല്ലെങ്കില്‍ അവയുടെ പ്രധാനം ഇനംതന്നെ നോവലുകളാണ്. ഇത്തരം നാലും അഞ്ചും നോവലുകള്‍ തന്നെ ഒരു വാരികയില്‍ കാണാന്‍ കഴിയും. പണ്ട് ഇവയ്ക്ക് നീണ്ട കഥ എന്നായിരുന്നു പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: