Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

റേയിൽവേയും കേരളവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 04:05 am IST
in Editorial

റെയില്‍വേയുടെ വികസന കാര്യത്തില്‍ എന്നും കേരളം ഒരു ബാലികേറാ മലയായിരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ റെയില്‍വെ സഹമന്ത്രിയായിരുന്ന ഒ. രാജഗോപാലാണ് കേരളത്തിലെ റെയില്‍വേ ക്കു ജീവന്‍ പകര്‍ന്നത്. റെയില്‍വേ സ്റ്റേഷനുകളും പാതകളുടെ ഇരട്ടിപ്പും വൈദ്യുതീകരണവും അക്കാലത്താണ് ഏറെ പുരോഗതി പ്രാപിച്ചത്. ഇപ്പോഴിതാ ഒരു കാലത്തുമില്ലാത്തവിധം കേരളത്തിലെ റെയില്‍വേ മേഖല  മുന്നേറിക്കൊണ്ടിരിക്കുന്നു. പാതകളുടെ നവീകരണവും സ്ലീപ്പറുകളുടെ മാറ്റവും രാപ്പകല്‍ അദ്ധ്വാനത്തിലൂടെ നടക്കുകയാണ്. രാത്രികാലങ്ങളില്‍ നാലു മണിക്കൂറുകള്‍ വണ്ടികളുടെ യാത്ര നിയന്ത്രിച്ച് പണി നടത്തുകയാണ്. ഇതുമൂലം പല വണ്ടികളും വൈകുന്നു. വണ്ടി വൈകുന്നതിന്റെ കാരണം എന്തെന്ന് അന്വേഷിക്കാതെ, വണ്ടികളുടെ വൈകിയ യാത്രകളെ പഴിക്കാനും മന്ത്രാലയത്തെ കുറ്റപ്പെടുത്താനും യാത്രക്കാര്‍ മുതിരുകയാണ്. ഏതാനും മാസങ്ങള്‍ക്കിടെ ഷൊര്‍ണൂര്‍ ഡിവിഷനില്‍മാത്രം 400 കിലോമീറ്റര്‍ സ്ലീപ്പര്‍മാറ്റം നടന്നു എന്ന വാര്‍ത്ത അവിശ്വസനീയമാണെങ്കിലും യാഥാര്‍ത്ഥ്യമാണ്. എല്ലാ രംഗത്തും മാറ്റത്തിന്റെ സുഗന്ധം റെയില്‍വേ അനുഭവിക്കുകയാണ്. ഏറ്റവും തിരക്കേറിയ റെയില്‍വേ പാതയായ ഷൊര്‍ണൂര്‍-എറണാകുളം റൂട്ട് മൂന്നു ലൈനുകളാക്കാന്‍ 196 കോടിയും, കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ 20 നടപ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 30 കോടിയും അടുത്തിടെ അനുവദിച്ചു. 

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ ഈ വര്‍ഷം ചെലവഴിക്കുന്നതിനായി 960 കോടിയാണ്  കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. പാത ഇരട്ടിപ്പിക്കലിനും ഡിവിഷനുകളുടെ മറ്റാവശ്യത്തിനുമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട തലശ്ശേരി- മൈസൂര്‍ റെയില്‍പാതയ്‌ക്കെതിരെ പരിസ്ഥിതി പ്രശ്‌നം ചൂണ്ടിക്കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചതിനാല്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചില്ല. സിപിഎം കണ്ണൂര്‍ ലോബിയെ സന്തോഷിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത പദ്ധതിക്ക് പകരം നഞ്ചങ്കോട്- നിലമ്പൂര്‍ റെയില്‍വേ ലൈനിനു വേണ്ടിയുള്ള ആവശ്യമാണ് ഉന്നയിക്കേണ്ടിയിരുന്നത്. ഈ പാത യാഥാര്‍ത്ഥ്യമായാല്‍ തിരുവനന്തപുരം-മൈസൂര്‍ യാത്രയ്‌ക്ക് ആറു മണിക്കൂര്‍ വരെ ലാഭിക്കാമെന്നും വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വടക്കുനിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകള്‍ക്ക് നിര്‍ത്തുവാനാവശ്യമായ ലൈനുകള്‍ ഇല്ലാത്തതും പ്ലാറ്റ്‌ഫോമുകളുടെ അപര്യാപ്തതയും പരിഹരിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ നേമം കോച്ചിങ് ടെര്‍മിനല്‍ എന്ന ആശയം മുന്നോട്ട് വച്ചത്. ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ തത്ത്വത്തില്‍ അംഗീകാരം ലഭിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും 600 കോടി അംഗീകരിക്കുകയും ചെയ്തു. ഇതില്‍ ആദ്യഘട്ടം എന്ന നിലയ്‌ക്കാണ് 77.30 കോടി അനുവദിച്ചത്.

ഏറെക്കാലമായ സ്വപ്‌നത്തിന്റെ ആദ്യപടിയായാണ് ഇതിനെ കാണുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള ഇരട്ടപ്പാതയ്‌ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മിക്കാനുളള നിര്‍ദേശം ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി അംഗീകരിച്ചു. അതിവേഗ ട്രെയിനുകളാണ് നിര്‍ദ്ദിഷ്ട പാതകളില്‍ കേരളം ഉദ്ദേശിച്ചത്. എന്നാല്‍ അതിവേഗ വണ്ടികള്‍ ഓടിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നും സെമി സ്പീഡ് ട്രെയിനുകള്‍ പരിഗണിക്കാമെന്നും ലൊഹാനി സര്‍ക്കാരിന് ഉറപ്പുനല്‍കി. ഇത് സംബന്ധിച്ച് സര്‍വെ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125 കിലോമീറ്ററില്‍ നിലവിലുളള ബ്രോഡ്‌ഗേജ് ലൈനിന് സമാന്തരമായി മൂന്നും നാലും ലൈനുകള്‍ ഇടുന്നതിന് റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഇതിനകം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. അതേസമയം, കാസര്‍കോട് വരെ പുതിയ പാതകള്‍ പണിയാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുളളത്. ഇതിന് മൊത്തം 16,600 കോടി രൂപയാണ് ചെലവ്. ലൈനുകള്‍ക്ക് ശേഷിയില്ലാത്ത സാഹചര്യത്തില്‍ പുതിയ ലൈനുകള്‍ക്ക് റെയില്‍വേയുമായി ചേര്‍ന്ന് മുതല്‍ മുടക്കാന്‍ കേരളം തയാറായിട്ടുണ്ട്.

കഴിഞ്ഞ പത്തു മാസംകൊണ്ട് നേമം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശം അത്ഭുതാവഹമാണ്.  ഇത് തുടക്കം മാത്രമാണ്. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇനി വരുന്ന ദിവസങ്ങളില്‍ മണ്ഡലത്തില്‍ നടപ്പില്‍ വരുത്തുന്നതിന് എംഎല്‍എകൂടിയായ ഒ. രാജഗോപാല്‍ അക്ഷീണ പരിശ്രമത്തിലാണ്.  ഏഴ് പിറ്റ് ലൈനുകള്‍ ഉള്‍പ്പെടെ നേമം റെയില്‍വേ സ്റ്റേഷന്‍ വിപുലീകരിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് തയ്യാറാക്കുന്നതിന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനോട് എംഎല്‍എ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നേമം പ്രദേശത്തിന്റെ സമ്പൂര്‍ണ വികസനത്തിന് കേന്ദ്രസഹായത്തോടെ ബൃഹത്തായ പദ്ധതികളാണ് വരാന്‍ പോകുന്നതെന്നത് വളരെ ആശ്വാസകരമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.