ഹോണ്ടയുടെ വാഹനങ്ങള്‍ എന്നും യുവാക്കള്‍ക്ക് ഹരമാണ്. ആ ഹരം നിലനിര്‍ത്താന്‍ അവര്‍ ബൈക്കില്‍ എന്നും പുതുപുത്തന്‍ പരീക്ഷണങ്ങള്‍ നടത്തും. സിബിആര്‍ 250 ആര്, സിബി ഹോര്‍ണറ്റ് 160 ആര് എന്നീ മോഡലുകളുടെ പുതിയ പതിപ്പ് ഇതാ എത്തിക്കഴിഞ്ഞു.
പുതിയ സിബിആര്‍ 250 ആറിന് ഇരട്ട ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും സ്പോര്‍ട്ടി എല്‍ഇഡി ഹെഡ്ലാമ്പുമുണ്ട്. സിബി ഹോര്‍ണറ്റ് 160 ആറിലും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും എല്‍ഇഡി ഹെഡ്ലാമ്പുകളും പുതിയ രൂപഭംഗി നല്കുന്നു. സീല്‍ ചെയിന്‍ സിബി ഹോര്‍ണറ്റ് 160 ആറിന്റെ മെയിന്റനന്‍സ് ചെലവു കുറയ്ക്കു ന്നു. എല്ലാ ഇന്‍ഡിക്കേറ്ററും തെളിയുന്ന ഹസാര്‍ഡ് ലൈറ്റ് സ്വിച്ച് കൂടുതല്‍ സുരക്ഷ ഉറപ്പാക്കും.
സിബിആര്‍ 250 ആര് മൂന്നു നിറങ്ങളില്‍ ലഭിക്കും. സമ്മര്‍ദ്ദങ്ങളൊന്നും കൂടാതെ ഇത് ഓടിക്കാം. അനായസമായി കൈകാര്യം ചെയ്യാം. 249.60 സിസി ഡിഒഎച്ച്സി എഞ്ചിനാണിതിന്. ദല്‍ഹിയിലെ എക്സ് ഷോറൂം വില 1,63,584 രൂപയാണ്. ആകര്‍ഷകമായ ഗ്രാഫിക്സും ഇരുബൈക്കുകളെയും വ്യത്യസ്തമാക്കുന്നു.
യുവാക്കള്‍ക്ക് ഹരമായതെല്ലാം കൂട്ടിചേര്‍ക്കുമ്പോഴും ഇന്ധനക്ഷമതയില്‍ വിട്ടുവീഴ്ചയൊന്നും ചെയ്തിട്ടില്ല. നിലവില്‍ ലഭ്യമായ നാലു നിറങ്ങള്‍ക്കൊപ്പം മെറ്റാലിക്ക് മഞ്ഞ നിറം കൂടി പുതിയ പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
സിബി ഹോര്‍ണറ്റ് 160ആര് നാലു വേരിയന്റുകളില്‍ ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ് (ഫ്രണ്ട് ഡിസ്ക്, റെയര്‍ ഡ്രം), സിബിഎസ് (ഫ്രണ്ട്റെയര് ഡിസിക്), എബിഎസ് സ്റ്റാന്‍ഡേര്‍ഡ് (ഫ്രണ്ട് ഡിസ്ക്, റെയര്‍ ഡ്രം), എബിഎസ് ഡീലക്സ് (ഫ്രണ്ട്റെയര്ഡിസ്ക്) എന്നിങ്ങനെ നാലു വേരിയന്റുകളില്‍ സിബി ഹോര്‍ണറ്റ് 160 ആര് കിട്ടും. ദല്‍ഹിയിലെ എക്സ് ഷോറും വില 84,675 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: