Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആദരിക്കപ്പെടണം ഈ ഫുട്ബോൾ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 03:55 am IST
in Editorial

സന്തോഷ്  ട്രോഫി ഫുട്‌ബോള്‍ എന്നും  മലയാളികള്‍ക്ക് ഒരു വികാരമാണ്. ആ വികാരത്തെയാണ്  കഴിഞ്ഞ ദിവസത്തെ കിരീട വിജയത്തോടെ കേരളത്തിന്റെ  കുട്ടികള്‍ തൊട്ടുണര്‍ത്തിയത്. അനിവാര്യമായ സമയത്തായിരുന്നു അതെന്നത് ആറാം ചാമ്പ്യന്‍ പട്ടത്തിന്റെ   തിളക്കം കൂട്ടുന്നു; അതും പരാജയമറിയാതെയുള്ള കിരീടധാരണം. രാഹുല്‍ വി. രാജ് നയിച്ച ടീമിനും, രണ്ടു സ്‌പോട് കിക്കുകള്‍  തടഞ്ഞിട്ട്  ഫൈനലിലെ ഹീറോയായ ഗോള്‍ കീപ്പര്‍ വി. മിഥുനും, അവരെ ഒരുക്കിയിറക്കിയ കോച്ച് സതീവന്‍ ബാലനും അഭിനന്ദനങ്ങള്‍! 

ഫൈനല്‍ വിജയം  ഷൂട്ടൗട്ടിലായിരുന്നു എന്നത് നേട്ടത്തിന് മങ്ങലേല്‍പ്പിക്കുന്നില്ല. എതിരാളികള്‍ ബംഗാള്‍ ആയിരുന്നു എന്നത് മാറ്റുകൂട്ടുന്നുണ്ടുതാനും. അവരുടെ ഫുട്‌ബോള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍വച്ചുതന്നെ നേടിയ ജയത്തിനു പിന്നെയും കൊടുക്കണം മാര്‍ക്ക്.   കീഴടക്കാനാവാത്ത മഹാമേരുവായി ബംഗാള്‍ നമുക്കുമുന്നില്‍ തലയുയര്‍ത്തി നിന്നിരുന്ന കാലമുണ്ടായിരുന്നു. അവര്‍ക്കെതിരെ ഒരു ഗോളടിക്കുന്നതുപോലും വലിയ സംഭവമായിരുന്ന കാലം.  ആ പഴയകാലം മനസ്സിലുള്ളവര്‍ക്ക് ഈ വിജയം ഒരുതരം പകപോക്കലിന്റെ  സുഖം നല്‍കും. കളിക്കാര്‍ക്ക് ഈ ജയം നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല.  

അന്നത്തെ സന്തോഷ് ട്രോഫിയല്ല ഇന്നത്തേത് എന്നത് ശരിതന്നെ. വളര്‍ന്നുവരുന്ന യുവനിരയുടെ പോരാട്ടവേദിയാണ് ഇന്ന് സന്തോഷ്‌ട്രോഫി.  വളര്‍ച്ചയെത്തിയ താരങ്ങളുടെ പോരാട്ടവേദിയല്ല അത്.  അതുകൊണ്ടുതന്നെ, ഐഎസ്എല്‍, ഐ ലീഗ് എന്നിവയുടെ നിലവാരം സന്തോഷ് ട്രോഫിക്ക് ഉണ്ടാവുകയുമില്ല. പക്ഷേ, അവിടെയാണ് അതിന്റെ  പ്രസക്തി. നാളെയുടെ താരങ്ങള്‍ വിരിയുന്ന പൂന്തോപ്പാണ് ഇന്ന് ഈ ചാമ്പ്യന്‍ഷിപ്പ്. സൂക്ഷ്മദൃഷ്ടിയോടെ കളിക്കാരെ നിരീക്ഷിക്കേണ്ട വേദി. ആ ചുമതല ഫുട്‌ബോള്‍ സംഘടനയാണ് ഏറ്റെടുക്കേണ്ടത്. ആരാധകര്‍ ആവേശവും വികാരവും കൊള്ളട്ടെ. കളിയെ നിയന്ത്രിക്കുന്നവര്‍ ദീര്‍ഘവീക്ഷണത്തോടെ  കണ്ണു തുറന്ന് നോക്കിക്കാണേണ്ടത് ഭാവിയിലേക്ക് കരുതിവയ്‌ക്കാവുന്ന മികവുള്ള കളിക്കാരെയാണ്. സെലക്ഷന്‍ മത്സരമായിക്കൂടി ഈ ചാമ്പ്യന്‍ഷിപ്പിനെ  കാണണമെന്ന് ചുരുക്കം. 

ആരാധകരുടെ മനസ്സ്  പ്രാദേശിക ചിന്തയ്‌ക്ക് അപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു എന്നതാണ് കേരള ഫുടബോളിന്റെ ഏറ്റവും വലിയ നേട്ടം. നാളെ ഈ കുട്ടികളെ ഐഎസ്എല്ലിലോ ഐ ലീഗിലോ കളിക്കുന്ന മറുനാടന്‍ ക്ലബ്ബ് ടീമുകളില്‍ കണ്ടാലും അവര്‍ അവരെ നെഞ്ചോട് ചേര്‍ക്കും. 

ബംഗാള്‍ ഫുട്‌ബോളിന്റെ പതനത്തിന്റെ ചിത്രം കൂടിയുണ്ട് അവരുടെ ഈ തോല്‍വിയില്‍. ഭൂരിഭാഗവും ആളൊഴിഞ്ഞ ഗാലറികള്‍ക്ക് മുന്നിലായിരുന്നു ഫൈനല്‍ മത്സരം പോലും. അങ്ങനെ ബംഗാളും കൈവിട്ട ഇന്ത്യന്‍ ഫുട്‌ബോളിനെ കേരളം ഇന്നും താലോലിക്കുന്നെങ്കില്‍, ഇന്ത്യയുടെ ഫുട്‌ബോള്‍ തലസ്ഥാനം  ഇനി എവിടെ വേണമെന്ന് കളി ഭരിക്കുന്നവര്‍ കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. അവിടെ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസക്തിയേറുന്നു. കളിക്കാരെ ചടങ്ങിന് അനുമോദിക്കുന്നിടത്ത് കാര്യങ്ങള്‍ അവസാനിക്കരുത്. ഭാവിയിലെ മികവിലേക്ക്  അവരെ ദിശാബോധം  നല്‍കി നയിക്കണം. അവര്‍ക്കു പിന്നാലെ  പുതുനിരയെ ഒരുക്കിക്കൊണ്ടുവരണം. ഇവരുടെ നേട്ടത്തിലൂടെ  കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമവും പാരമ്പര്യവും ആദരിക്കപ്പെടണം. അതായിരിക്കും ഈ ചാമ്പ്യന്മാര്‍ക്കു നല്‍കാവുന്ന ഏറ്റവും മൂല്യമുള്ള സമ്മാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.