കൊച്ചി: സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ഒഴിയുന്നില്ല. സിനിമ ഹിറ്റായതിനേക്കാള്‍ വേഗത്തിലാണ് വിവാദം ചൂടുപിടിക്കുന്നത്.
നിര്‍മ്മാതാക്കളില്‍ നിന്ന് വംശീയവിവാദം നേരിട്ടതായും തന്നെക്കാള്‍ പരിചയം കുറഞ്ഞ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിച്ചതിലും കുറവ് തുകയാണ് തനിക്ക് നല്‍കിയതെന്നും സിനിമയിലെ താരം സാമുവല്‍ അബിയോള റോബിന്‍സണ്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
ഇതിന് മറുപടിയുമായി നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും രംഗത്ത് വന്നു. കരാര്‍ അനുസരിച്ചുള്ള തുക സാമുവലിന് നല്‍കിയിട്ടുണ്ടെന്നും, അര്‍ഹിക്കുന്ന പ്രതിഫലം നല്‍കിയില്ലെന്ന ആരോപണം കരാറിനോടുള്ള അനീതിയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
വംശീയ വിവേചനമുണ്ടായെന്ന ആരോപണവും അവര്‍ നിഷേധിച്ചു. അതേസമയം അലവന്‍സുകള്‍ ഉള്‍പ്പെടെ 1.80 ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് സാമുവല്‍ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിരുന്നു.
ഇതിനിടെ സിനിമ വിജയിക്കുന്നതിനനുസരിച്ച് ലാഭവിഹിതത്തില്‍ നിന്ന് സമ്മാനമെന്ന പേരില്‍ പണം നല്കി പ്രശ്നം പരിഹരിക്കാനാണ് നീക്കം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: