ഫേസ് ബുക്ക് പോസറ്റ് വൈറലായി
ആലപ്പുഴ: ‘ലച്ചു ചേച്ചിക്ക് ബ്ലഡ് ക്യാന്‍സറാണ്; മജ്ജ മാറ്റിവയ്‌ക്കാന്‍ 25 ലക്ഷം രൂപ വേണം; ഞങ്ങള്‍ കുറച്ച് കുട്ടികള്‍ അങ്ങയെ വന്ന് കണ്ടാല്‍ സഹായിക്കുമെന്ന് കരുതുന്നു, പ്ലീസ് സാര്‍.’ ഒരു കുഞ്ഞു ജീവന്‍ നിലനിര്‍ത്താന്‍ എം.എ. യൂസഫലിയോടുള്ള ആറാം ക്‌ളാസുകാരി കല്യാണി പ്രവീണിന്റെ ഫേസ് ബുക്ക് വീഡിയോ പോസ്റ്റ് സഹായ അഭ്യര്‍ത്ഥന വൈറലായി.
ആലപ്പുഴ പൂന്തോപ്പ് സെന്റ്‌മേരീസ് സൂകൂളിലെ വിദ്യാര്‍ത്ഥിനി ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ലച്ചുവാണ് ബ്ലഡ് ക്യാന്‍സര്‍ പിടിപെട്ടതിനെത്തുടര്‍ന്ന് ഒന്നരമാസത്തോളമായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികത്സയില്‍ കഴിയുന്നത്. ഇതെ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കല്യാണി പ്രവീണ്‍. ലച്ചുവിന്റെ ചികത്സയ്‌ക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ വീഡിയോ സന്ദേശമിട്ടത്.
നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. സ്‌കൂളിന് സമീപം കാര്‍ വര്‍ക്‌ഷോപ്പ് നടത്തുന്ന പ്രവീണിന്റെ മകളാണ് കല്യാണി. പൂന്തോപ്പ് വടിക്കാട്ട് ചിറ പ്രമേഷ് -പ്രീതി ദമ്പതികളുടെ മകളാണ് ലച്ചു. പ്രമേഷ് ഗള്‍ഫില്‍ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. മകളുടെ ചികത്സാര്‍ത്ഥം ജോലി വിട്ട് നാട്ടിലെത്തിയിട്ട് ഇപ്പോള്‍ രണ്ട് മാസത്തോളമായി.
കാല്‍മുട്ട് വേദനയ്‌ക്ക് ചികത്സ തേടിയാണ് ലച്ചു ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. മരുന്നുകള്‍ മാറി മാറി നല്‍കിയിട്ടും രോഗത്തിന് ശമനമുണ്ടാവാത്ത സാഹചര്യത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ലച്ചുവിന് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.തുടര്‍ന്ന് ചികത്സ വെല്ലൂരിലേക്ക് മാറ്റുകയായിരുന്നു.
മജ്ജ മാറ്റിവച്ചാല്‍ ലച്ചുവിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഇവിടുത്തെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.ഇതിന് ഇതുവരെ ദാദാവിനെ കിട്ടിട്ടിയിട്ടില്ല.രണ്ടുവയസുകാരനായ സഹോദരന്റെ രക്തം പരിശേധനയ്‌ക്കായി എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം അനുകൂലമാണെങ്കില്‍ ചികിത്സ കാര്യത്തില്‍ ഏറെ ആശ്വാസമാവുമെന്നും ഇല്ലങ്കില്‍ ഡോണറെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യം കൂടി ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും സഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു.
















