കോട്ടയം: കാന്‍സര്‍ ബാധിച്ച തുടയെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളേജിന് അപൂര്‍വ്വ നേട്ടം. 85 വയസ്സുള്ള വൈക്കം സ്വദേശിനിയായ വീട്ടമ്മയുടെ ഇടത് തുടയെല്ല് മുറിച്ചുമാറ്റി ലോഹ നിര്‍മ്മിതമായ ദണ്ഡ് വച്ചുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്. 35 സെ.മീ. നീളമുള്ള തുടയെല്ലിന്റെ 33 സെ.മീ. ഭാഗമാണ് മുറിച്ച് മാറ്റിയത്.
സ്വകാര്യ ആശുപത്രികളില്‍ വളരെ ചെലവേറിയ ഈ ശസ്ത്രക്രിയയ്ക്ക് മെഡിക്കല്‍ കോളേജില്‍ കുറഞ്ഞ ചെലവില്‍ ചെയ്യാനായത് നേട്ടമാണ്. യൂണിറ്റ് രണ്ടിന്റെ ചീഫും മുന്‍ സൂപ്രണ്ടുമായ ടിജി തോമസ് ജേക്കബ്ബിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഡോക്ടര്‍മാരായ റെജി വര്‍ഗ്ഗീസ്, രാഹുല്‍, ഷാന്‍ ജോണ്സണ്, അനസ്തറ്റിസ്റ്റ് ഡോ. റെജിമോന് ഫാന്‍ഷോ എന്നിരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: