ന്യൂദല്‍ഹി: ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ അഞ്ച് ശാഖകളില്‍ നിന്ന് 775 കോടിയുടെ വായ്പാ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ ശാഖകളിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. തുടര്‍ന്ന് ഐഡിബിഐയുടെ ഓഹരി വില്‍പ്പനയും ഇടിഞ്ഞു. മത്സ്യകൃഷിക്കെന്ന പേരില്‍ 2009-2013 കാലയളവില്‍ വ്യാജരേഖകള്‍ ഹാജരാക്കിയാണ് വായ്പ കൈപ്പറ്റിയിട്ടുള്ളത്. ബാങ്കിലെ രണ്ട് ജീവനക്കാരുടെ പിന്തുണയിലാണ് തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ ജോലിയില്‍ നിന്ന് വിരമിച്ചു. മറ്റേയാളെ പിരിച്ചുവിട്ടുകൊണ്ട് ബാങ്ക് കഴിഞ്ഞദിവസം ഉത്തരവിറക്കി.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ബഷീര്‍ബാഗ്, ഗുണ്ടൂര്‍ എന്നീ ശാഖകളില്‍ നിന്ന് ലഭിച്ച അഞ്ച് പരാതികളില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം വായ്പ തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ഐഡിബിഐയുടെ ഓഹരികളില്‍ 3.5 ശതമാനം ഇടിഞ്ഞ് 73.6രൂപയ്ക്കാണ് ഇന്നലെ വിറ്റഴിഞ്ഞത്. നിഫ്റ്റി പിഎസ്യുവിലും ഐഡിബിഐക്ക് 1.8 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: