താളിതേച്ചുള്ള കുളി മലയാളിയുടെ ശീലങ്ങളില്‍ ഒന്നായിരുന്നു. എന്നാലിന്ന് താളിയുടെ സ്ഥാനം നാം നല്‍കിയിരിക്കുന്നത് നല്ലതുപോലെ പതയുന്ന, സുഗന്ധമുള്ള വിവിധയിനം ഷാംപുവിനാണ്. ഉപയോഗിക്കാന്‍ എളുപ്പമാണ് എന്നതാണ് ഷാംപുവിന് ഇത്രയേറെ സ്വീകാര്യത ലഭിക്കാന്‍ കാരണം. എന്നാല്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുള്ള ഷാംപു തലമുറിയ്‌ക്ക് എത്രത്തോളം ദോഷം ചെയ്യുമെന്നതിനെ കുറിച്ച് ഉപയോഗിക്കുന്നവര്‍ ഓര്‍ക്കാറുണ്ടോ?. യാതൊരു വിധ രാസപദാര്‍ത്ഥങ്ങളും അടങ്ങാത്ത പ്രകൃതി ദത്തമായ കേശ സംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് താളിതേച്ചുള്ള കുളി.
തലയുടെ സംരക്ഷണത്തിനും തലമുടി സമൃദ്ധമായി വളരാനും കടും ചുവപ്പു നിറമുള്ള ചെറിയ പൂക്കള്‍ വിരിയുന്ന ചെമ്പരത്തിയുടെ താളിയോളം വരില്ല മറ്റൊന്നും. ഷാംപൂ ഉപയോഗിക്കുമ്പോള്‍ അത് ശിരോചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി തലയോട്ടിയിലെ സ്വാഭാവികമായ എണ്ണമയത്തെ തീര്‍ത്തും ഇല്ലാതാക്കും. ഇത് തലയോട്ടി വരളാനും താരനുണ്ടാവാനുമിടയാക്കുന്നു. പച്ചിലത്താളിയാണെങ്കില്‍ തലയോട്ടിയുടെ ഉപരിതലത്തില്‍ മാത്രമേ നില്‍ക്കുന്നുള്ളൂ. മുടിക്ക് തിളക്കവും കറുപ്പും നല്‍കാന്‍ സഹായിക്കുകയും ചെയ്യും. താളി മിക്‌സിയിലിട്ട് അരച്ചെടുക്കരുത്. അരയുമ്പോള്‍ ഉണ്ടാവുന്ന ചൂട് അതിന്റെ സ്വാഭാവികതയെ നശിപ്പിക്കും. ഇലകള്‍ കുറച്ചുനേരം വെള്ളത്തിലിട്ട് വെച്ച് പിഴിഞ്ഞാല്‍ നീര് നന്നായി കിട്ടും. ചീവയ്‌ക്കാപ്പൊടി, വെള്ളില, കൊട്ടത്തിന്റെ ഇല, എന്നിവയും താളിയുണ്ടാക്കാന്‍ നല്ലതാണ്. ഏറെ ഔഷധഗുണമുള്ള കുറുന്തോട്ടി മുടിയഴകിന് മാത്രമല്ല തലച്ചോറിനും ബുദ്ധിശക്തിക്കും ഉത്തമമാണ്. കുറുന്തോട്ടി സമൂലം അരച്ചെടുത്ത് തലയില്‍ തേച്ച് കുളിക്കുക. തലയിലെ എണ്ണമയം നിലനിര്‍ത്തിക്കൊണ്ടു ദിവസം മുഴുവന്‍ തലയോട്ടിക്ക് തണുപ്പ് നല്‍കാന്‍ കുറുന്തോട്ടിക്കു കഴിയും. അതിനാല്‍ വരണ്ട തലമുടിയുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമാണിത്.
അതേപൊലെ ുളസിയില അരച്ച് കുഴമ്പ് പരുവത്തില്‍ മുടിയില്‍ തേച്ചുപിടിപ്പിക്കുക. രണ്ടു മിനിറ്റു കഴിഞ്ഞ് കഴുകി കളയുക. പേന്‍, ഈര്, ചിലതരം ശിരോചര്‍രോഗം എന്നിവയ്‌ക്കെല്ലാം ഉത്തമ പ്രതിവിധിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: