വിവാദമായതോടെ കോണ്‍ഗ്രസ്സിന്റെ ആപ്പ് പിന്‍വലിച്ചിരിക്കുകയാണ്. വെബ്സൈറ്റിലെ മാറ്റങ്ങളുടെ ഭാഗമായാണ് ആപ്ലിക്കേഷന്‍ പിന്‍വലിക്കുന്നതെന്നാണ് രാഹുലിന്റെ സോഷ്യല്‍മീഡിയ മേധാവിയും കന്നഡ നടിയുമായ രമ്യ അറിയിച്ചത്. ആപ്ലിക്കേഷന്‍ വഴി അംഗത്വമെടുക്കുന്നത് പാര്‍ട്ടിയുടെ വെബ്സൈറ്റ് വഴിയാക്കിയിട്ടുണ്ടെങ്കിലും ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണം രാഹുല്‍ഗാന്ധിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങള്‍ മികച്ച സേവനങ്ങള്‍ക്കായി കൈമാറുമെന്ന അറിയിപ്പ് നല്‍കാറുണ്ട്. പേര്, ഇമെയില്‍, മൊബൈല്‍ നമ്പര്‍, സ്ഥലം, നെറ്റ് വര്‍ക്ക് എന്നിവയാണ് ഉപഭോക്താക്കളില്‍ നിന്ന് ആവശ്യപ്പെടുന്നത്. ഇത് അമേരിക്കന്‍ കമ്പനി ഉപഭോക്താക്കളുടെ അനുവാദമില്ലാതെ എടുത്തു എന്നാണ് കോണ്‍ഗ്രസ്സും രാഹുലുമുയര്ത്തുന്ന ആരോപണം. ഇതിലധികം വിവരങ്ങളാണ് കോണ്‍ഗ്രസ് ആപ്പിലൂടെ സിംഗപ്പൂരിലെ ഒരു കമ്പനിയിലേക്ക് കൈമാറുന്നതെന്നാണ് ബിജെപി പുറത്തുവിട്ട രേഖകളിലുള്ളത്. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് കോണ്‍ഗ്രസ്സ് സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് പിന്നില്‍. സംസ്ഥാനത്തെ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ആപ്ലിക്കേഷനുകളില്‍ ഇതേ വിഷയം കടന്നുകൂടിയിട്ടുണ്ട്.
സിപിഐഎം കേരള എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ഉപഭോക്താക്കളുടെ കോണ്ടാക്ട് ലിസ്റ്റിലെ വിവരങ്ങള്‍, ലൊക്കേഷന്‍, എസ്എംഎസ്, ഫോണ്‍ കോളുകള്‍, ഫോട്ടോകളും മീഡിയ ഫയലുകളും, വൈ ഫൈ കണക്ഷന് വിവരങ്ങള്‍, ഫോണിലെ മറ്റ് വിവരങ്ങള്‍ ഇവയൊക്കെ പരിശോധിക്കാനു ള്ള അവകാശം നല്‍കണം. കേരള പിസിസി എന്ന കോണ്‍ഗ്രസ്സ് ആപ്പിനാവട്ടെ ഐഡന്റിറ്റി, ലൊക്കേഷന്‍, ഫോണ്‍ കോളുകള്‍, ഫോട്ടോകള്‍, മീഡിയ ഫയലുകള്‍, ഫോണിലെ മറ്റ് വിവരങ്ങള്‍ എന്നിവയാണ് എടുക്കാന്‍ അനുമതി നല്‍കേണ്ടത്. നിലവിലെ ആന്‍ഡ്രോയിഡ് സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കുന്നതുവരെ ഇത്തരം പ്രശ്നങ്ങള്‍ തുടരുക തന്നെ ചെയ്യും.
മോദിയെ കുറ്റംപറയുന്നതിനായി നിരന്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അരവിന്ദ് കേജ്രിവാളിന്റെ പകര്‍പ്പായി മാറാനുള്ള ശ്രമമാണ് രാഹുല്‍ഗാന്ധി അടുത്തിടെ നടത്തുന്നത്. എന്നാല്‍ അവയെല്ലാം ദയനീയമാംവിധം പരാജയപ്പെടുകയാണ്. പ്രധാനമന്ത്രി വ്യക്തികളുടെ വിവരങ്ങള്‍ അമേരിക്കയ്ക്ക് ചോര്‍ത്തിയെന്ന് പറയുന്ന തരം വിഡ്ഢിത്തങ്ങള്‍ രാഹുല്‍ ഗാന്ധി ഇനിയും ആവര്‍ത്തിക്കുമെന്നുറപ്പാണ്. തകര്‍ന്നില്ലാതായ ഒരു പാര്‍ട്ടിയെ പ്രസ്താവനകളിലൂടെ നിലനിര്‍ത്താമെന്നാണ് രാഹുല്‍ വ്യാമോഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: