ആലപ്പുഴ: സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ”ഓപ്പറേഷന്‍ തണ്ടര്‍” വിജകരമെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍. പൊതുജനങ്ങള്ക്ക് ഏതുസമയവും രഹസ്യമായി വിവരങ്ങള്‍ നല്കുന്നതിന് 1090 (ക്രൈം സ്റ്റോപ്പര്‍), 100 (കണ്‍ട്രോള്‍ റൂം) എന്നീ നമ്പരുകള്‍ കൂടാതെ ഓപ്പറേഷന്‍ തണ്ടറിനു് മാത്രമായി 9497910100 എന്ന നമ്പര്‍ സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം 34 പേര്‍ക്കെതിരെ ഗുണ്ടാ നിയമ പ്രകാരം നടപടി സ്വീകരിച്ചു. 18 വടിവാള്‍, 10 കഠാര, 15 ഇരുമ്പ് പൈപ്പ്, ഒരു എയര്‍ ഗണ്‍, 8 നഞ്ചക്ക് എന്നിവ പിടിച്ചെടുത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം വെച്ച് ചീട്ടു കളിച്ചയിനത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 34 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. 86 പേരെ അറസ്റ്റ് ചെയ്ത് 125328 രൂപ പിഴ ഒടുക്കി. കരുതല്‍ തടങ്കല്‍, കരുതല്‍ അറസ്റ്റ് നിയമ പ്രകാരം ജില്ലയില്‍ 568 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ താമസിച്ചിരുന്ന 94 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മദ്യപിച്ച് സ്‌കൂള്‍ ബസ്സ് ഓടിച്ച 18 ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റതിന് 47 പേര്‍ക്കെതിരേയും, ലഹരി വസ്തുക്കള്‍ വിറ്റതിന് 63 പേര്‍ക്കെതിരേയും നിയമ നടപടി സ്വീകരിച്ചു. നീല ചിത്രം വ്യാജ സിഡി എന്നിവ വിറ്റതിന് 12 പേര്ക്ക് എതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്.
















