കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്തുടനീളം ്രപാവര്ത്തികമാവുമ്പോള് കേരളത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശുഷ്കമാണ്. രാജ്യത്തിന്റെ നികുതിയടക്കമുള്ള വരുമാനത്തില്‍നിന്നും നല്ലൊരു തുക ജനങ്ങളുടെ ക്ഷേമ-വികസന പദ്ധതികള്‍ക്ക് കേന്ദ്രം നീക്കിവയ്ക്കുമ്പോള്‍ അതിന്റെ ഫലം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടുന്നില്ല. ഈ പദ്ധതികളുടെ അവബോധം നേരായ രീതിയില്‍ ജനങ്ങളില്‍ എത്തുന്നുമില്ല.
ഭാരതീയ ജനതാ പാര്‍ട്ടി പ്രൊഫഷണല്‍ സെല്‍ സംസ്ഥാന ഘടകം 25ന് ആലുവയില്‍ എഫ്ബിഒഎ ഹാളില്‍ നടത്തുന്ന സംസ്ഥാന കണ്‍വെന്‍ഷനില്‍ (ഭാരതീയ-2018) ക്ഷേമ-വികസന പദ്ധതികളുടെ പ്രയോജനം എങ്ങനെ കേരളത്തിലെ ജനങ്ങള്‍ക്കും ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിലുള്ള പ്രൊഫഷണലുകള്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
ബാങ്കിങ് മേഖലയിലെ വായ്പകള്‍ക്കായുള്ള വ്യവസ്ഥകള്‍, സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍ തുടങ്ങുവാനുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികള്‍, ജനക്ഷേമ-ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നീ വിഷയങ്ങള്‍ സെമിനാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബാങ്കിങ്, ഇന്‍ഷുറന്‍സ്, എന്‍ജിനീയേഴ്സ്, ആര്‍ക്കിടെക്റ്റ്സ്, കണ്‍സള്‍ട്ടന്‍സ്, ചാര്‍ട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്‍സ്, കമ്പനി സെക്രട്ടറീസ്, ഐടി പ്രൊഫഷണല്‍സ്, പ്രാക്ടീഷണേഴ്സ് തുടങ്ങിയ വിവിധ പ്രവര്‍ത്തന മേഖലയിലുള്ളവരുടെ കൂട്ടായ്മയാണ് കേരള പ്രൊഫഷണല്‍ സെല്‍. സെമിനാറുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ംംം.ുൃമഴമശേസലൃമഹമ.രീാ ല്‍ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: (സന്ദീപ്, കോര്‍ഡിനേറ്റര്‍- 96450 92331).
പ്രതികരിക്കാൻ ഇവിടെ എഴുതുക: