മുംബൈ : ട്രയംഫ് ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ‘ടൈഗർ 800 എക്സ് സി എക്സ്, എക്സ്ആർ മോഡലുകൾ അവതരിപ്പിച്ചു. ട്രയംഫ് പ്രേമികൾക്ക് ഏറ്റവും നല്ല സമ്മാനമാണ് ഈ മോഡലുകളെന്നാണ് കമ്പനി പറയുന്നത്.
ഒരു തകർപ്പൻ ഓഫ് റോഡ് ബൈക്ക് തന്നെയാണ് ടൈഗർ 800 മോഡലുകൾ. ഏത് കുന്നും മലയും കയറത്തക്ക രീതിയിലുള്ള എഞ്ചിൻ പവർ ബൈക്കിനുണ്ട്. ബൈക്കിന്റെ മെലിഞ്ഞ ശരീരം റൈഡിംഗ് ഏറെ അനായാസമാക്കും. 800 സിസി കരുത്തുള്ള ടൈഗറിന് മൂന്ന് സിലിണ്ടർ എഞ്ചിനാണുള്ളത്. 94 ബിഎച്ച്പി ശേഷിയും 9,500 ആർപിഎമും എഞ്ചിൻ നൽകുന്നു. ആറ് ഗിയറുള്ള ബൈക്കിന് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവുമാണ് ഉള്ളത്.
ബൈക്കിന്റെ ബ്രേക്കിങ് സംവിധാനം ഏറെ മികവാരം പുലർത്തുന്നു. മുൻ വശത്ത് 305എംഎം ഡിസ്ക് ബ്രേക്കും പുറകിൽ 255എംഎം ഡിസ്ക് ബ്രേക്കുമാണുള്ളത്. ക്രിസ്റ്റൽ വൈറ്റ്, ജെറ്റ് ബ്ലാക്ക്, നീല, മാറ്റെ കാക്കി ഗ്രീൻ എന്നീ നിറങ്ങളിൽ ബൈക്ക് ലഭ്യമാണ്. 11.76 ലക്ഷത്തിനും 13.76 ലക്ഷത്തിനുമിടയിലാണ് ബൈക്കിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: