ന്യൂദല്‍ഹി: കര, നാവിക, വ്യോമസേനകളെ ഒരുമിപ്പിച്ച് പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. മൂന്ന് സേനകളെയും ഏകോപിപ്പിച്ച് ഏക നേതൃത്വത്തിന് കീഴില്‍ തീയേറ്റര്‍ കമാന്‍ഡ് രൂപീകരിക്കുന്നതിനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.
മൂന്ന് സേനകളിലുള്ള ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ മറ്റ് രണ്ട് സേനാവിഭാഗങ്ങളുടെ മേല്‍ നേരിട്ടുള്ള അധികാരം വിനിയോഗിക്കുന്നതിനായി ചുമതലപ്പെടുത്തുന്നതിന് നിയമപരമായ ചട്ടങ്ങളും ഉത്തരവുകളും സര്‍ക്കാര്‍ പുനര്‍വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇങ്ങനെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന് മൂന്ന് നക്ഷത്രമുള്ള ജനറലിന്റെ പദവി ആയിരിക്കും ലഭിക്കുക. മൂന്ന് സേനകളുടേയും സഹകരണവും സാമ്പത്തികപരവുമായ ആസ്തികളുടെ ചുമതല ഈ ഉദ്യോഗസ്ഥനായിരിക്കും.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മൂന്ന് സേനകളുടേയും നവീകരണത്തിന് തുടക്കം കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: