ലണ്ടന്‍: ഹാട്രിക്ക് ഉള്‍പ്പെടെ നാലു ഗോള്‍ നേടിയ മുഹമ്മദ് സാലായുടെ മികവില്‍ ലിവര്‍പൂളിന് ഉജ്ജ്വല വിജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവര്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് വാറ്റ്ഫോര്‍ഡിനെ പരാജയപ്പെടുത്തി. നാല്് ,43, 77, 85 മിനിറ്റുകളിലാണ് സാലായുടെ ഗോളുകള്‍ പിറന്നത്. മറ്റൊരു ഗോള്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് സ്കോര്‍ ചെയ്തത്.
തുടക്കം മുതല്‍ തകര്‍ത്തുകളിച്ച ലിവര്‍പൂള്‍ നാലാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. സാലായാണ് ഗോള്‍ നേടിയത്. ഇടവേളയ്ക്് രണ്ട് മിനിറ്റുള്ളപ്പോള്‍ സാലാ ലീഡ് 2-0 ആക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ റോബര്‍ട്ടോ ഗോള്‍ നേടി.
അവസാന നിമിഷങ്ങളില്‍ സാലാ വീണ്ടും രണ്ട് തവണ ലക്ഷ്യം കണ്ടതോടെ ലിവര്‍പൂള്‍ വിജയമുറപ്പിച്ചു.
ഇതോടെ വിവിധ മത്സരങ്ങളില്‍ സാലാ ലിവര്‍പൂളിനായി നേടിയ ഗോളുകളുടെ എണ്ണം 36 ആയി. അരങ്ങേറ്റ സീസണില്‍ തന്നെ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി സാലാ.ഈ വിജയത്തോടെ ലിവര്‍പൂള്‍ 63 മത്സരങ്ങളില്‍ 31 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: