കേന്ദ്രസര്‍ക്കാരിന് കീഴില്‍ ന്യൂദല്‍ഹിയിലെ രാജ്കുമാരി അമൃത്കൗര്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഇക്കൊല്ലം നടത്തുന്ന ബിഎസ്‌സി, എംഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. എംഎസ്‌സി നഴ്‌സിംഗ് പ്രവേശനത്തിന് മാര്‍ച്ച് 23 വരെയും ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിംഗ് പ്രവേശനത്തിന് ഏപ്രില്‍ 20 വരെയും അപേക്ഷകള്‍ സ്വീകരിക്കും. ഈ കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും അപേക്ഷാഫോറവും www.rakcon.com ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 550 രൂപയാണ്. The Principal, RAK College of Nursing ന് ന്യൂദല്‍ഹിയില്‍ മാറ്റാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നുമെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസ് നല്‍കാം. പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം Principal, Rajkumari Amrit Kaur College of Nursing, New Delhi യ്‌ക്ക് അയയ്‌ക്കണം.
ബിഎസ്‌സി നഴ്‌സിംഗിന് മൊത്തം 69 സീറ്റുകളാണുള്ളത്. വനിതകള്‍ക്ക് മാത്രമാണ് പ്രവേശനം. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായം 2018 ഒക്‌ടോബര്‍ ഒന്നിന് 17 വയസ് തികയണം.
2018 ജൂണ്‍ 17 ഞായറാഴ്ച രാവിലെ 10 മണിക്ക് ന്യൂദല്‍ഹിയില്‍വച്ച് സെലക്ഷന്‍ ടെസ്റ്റ് നടത്തും. സീറ്റകളില്‍ 27 % ഒബിസിക്കാര്‍ക്കും 15 % പട്ടികജാതിക്കാര്‍ക്കും ഏഴര ശതമാനം പട്ടികവര്‍ഗ്ഗക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. 3 സീറ്റുകള്‍ വിദേശ വിദ്യാര്‍ത്ഥിനികള്‍ക്കായി നീക്കിവച്ചിരിക്കുന്നു. ജൂലൈ 9, 10, 11 തീയതികളില്‍ അഡ്മിഷന്‍ കൗണ്‍സലിംഗ് നടത്തി പ്രവേശനം നല്‍കും.
എംഎസ്‌സി നഴ്‌സിംഗ് കോഴ്‌സില്‍ ആകെ 24 സീറ്റുകളുണ്ട്. മൊത്തം 55 % മാര്‍ക്കില്‍ കുറയാതെ ബിഎസ്‌സി നഴ്‌സിംഗ് ബിരുദവും ഒരുവര്‍ഷത്തെ നഴ്‌സിംഗ് പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹതയുള്ളത്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷിക്കേണ്ട രീതി മുതലായ വിവരങ്ങള്‍ www.rakconcom ല്‍ ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: