കൊച്ചി: ഗാന്ധിജിയുടെ മഹത്തായ സ്വപ്നമായിരുന്നു ഗ്രാമവികസനവും ഗ്രാമീണ ജനതയുടെ ഉയിര്ത്തെഴുനേല്പ്പും. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഗ്രാമീണ വികസന പദ്ധതികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓരോ സംസ്ഥാനത്തും വിജയകരമായി തുടരുകയാണ്. ഗ്രാമീണ റോഡും ഗ്രാമീണ വീടും, ശുചിത്വ ഭാരതവും, മാലിന്യ നിര്‍മ്മാര്‍ജനവും കൃഷി-കുടില്‍ വ്യവസായവും തൊഴിലുറപ്പ് പദ്ധതികളും, ആരോഗ്യ പരിപാലനവും ഊര്‍ജസ്വലതയോടെ ഗ്രാമങ്ങളില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ ആണ്.
കേരളത്തിന്റെ വികസനത്തിന് ഗ്രാമീണ പദ്ധതികളുടെ നടപ്പാക്കല്‍ അത്യാവശ്യമാണ്. ഈ പദ്ധതികള്‍ നടപ്പിലാക്കി എടുക്കണമെങ്കില്‍ വിദഗ്ധരുടെ സഹകരണം
കൂടിയേതീരൂ. ഭാരതീയ ജനതാപാര്‍ട്ടി പ്രൊഫഷണല്‍ സെല്‍ സംസ്ഥാന ഘടകം ഈ പദ്ധതികളുടെ ഒരു രൂപരേഖ തയ്യാറാക്കി. ഈ മാസം 25ന് ആലുവാ ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷന് ഹാളില്‍ ചേരുന്ന സംസ്ഥാന കണ്‍വെന്‍ഷനില്‍ (ഭാരതീയ -2018) ഈ പദ്ധതികളുടെ അവതരണത്തിനായി സെമിനാറുകള്‍ സംഘടിപ്പിക്കുന്നു.
വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയവരുടെ കൂട്ടായ്മയായ പ്രൊഫഷണല്‍ സെല്ലില്‍ സംസ്ഥാന കണ്‍വെന്‍ഷനിലെ സെമിനാറുകളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്ക്ക് നേരിട്ട് www.pragatikerala.com ല്‍ 20 നകം രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് 9645092331 (സന്ദീപ് കോര്‍ഡിനേറ്റര്‍) ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: