ഒരു വെടിയ്ക്ക് രണ്ട് പക്ഷിയെന്നാണ് പഴഞ്ചൊല്ല്. പക്ഷേ, റോജര്‍മില്ലയുടെ ഒരു വെടിയില്‍ വീണത് മൂന്ന് പക്ഷികള്‍. തൊഴിലില്ലായ്മ, പരിസ്ഥിതി മലിനീകരണം, വെള്ളപ്പൊക്കം എന്നിങ്ങനെ മൂന്ന് പക്ഷികള്‍ കാമറൂണിന്റെ തലസ്ഥാനമായ യോണ്ഡേയിലായിരുന്നു. പക്ഷേ ലോകകപ്പ് ഫുട്ബോള്‍ താരം കൂടിയായ ആല്‍ബര്‍ട്ട് റോജര്‍ മില്ല ഈ പരീക്ഷണം നടത്തിയത് കാല്‍പ്പന്ത് കളിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഒരു സംഘടനയുണ്ടാക്കി-കൊയര്‍ ഡി ആഫ്രിക്ക. ആഫ്രിക്കയുടെ ഹൃദയം എന്നൊക്കെ വേണമെങ്കില്‍ തര്‍ജ്ജമ ചെയ്യാം. സംഘടനയുടെ ആദ്യ ലക്ഷ്യമായിരുന്നു തെരുവ് കുട്ടികളുടെ പുനരധിവാസം.
യോണ്‍ഡേയിലെ ഏറ്റവും വലിയ പ്രശ്നമാണ് പ്ലാസ്റ്റിക് മലിനീകരണം. നോക്കുന്നിടത്തെല്ലാം പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളും. അവ ഒഴുകിയൊലിച്ച് ഓടകളിലും ചാലുകളിലും കനാലുകളിലുമെത്തുന്നു. ഒരൊറ്റ മഴപെയ്താല്‍ അപ്പോള്‍ ഉറപ്പാണ് വെള്ളപ്പൊക്കം. കോളനികളിലും റോഡുകളിലും വീടുകളിലും വെള്ളം ഇരച്ചുകയറും. താമസക്കാര്‍ ടെറസിലേക്കും ഒന്നാം നിലയിലേക്കും ഓടിക്കയറും. മില്ല ആദ്യമായി ചെയ്തത് പ്ലാസ്റ്റിക് മലിനീകരണവും തൊഴിലില്ലായ്മയും തമ്മില്‍ ബന്ധിപ്പിക്കുകയായിരുന്നു. വിവിധ സംഘടനകളുടെ സഹകരണത്തോടെ അദ്ദേഹം പ്ലാസ്റ്റിക് മാലിന്യ ശേഖരണം തുടങ്ങി. അതിനായി നൂറുകണക്കിന് കുട്ടികളെ തെരുവിലിറക്കി. അവര്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കുകയും ചെയ്തു. അങ്ങനെ ആദ്യ വര്‍ഷം സംഭരിച്ചത് ആറ് ടണ്‍ പ്ലാസ്റ്റിക് മാലിന്യം.
പ്ലാസ്റ്റിക് പോയൊഴിഞ്ഞതോടെ തൊടുകളിലെ തടസ്സങ്ങള്‍ മാറി. ഓടകള്‍ ശുചിയായി. അതോടെ പെട്ടന്നുള്ള വെള്ളപ്പൊക്കം യോണ്‍ഡെയില്‍ പഴയകഥയായി. ഇനി പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യം. കാമറൂണിലെ പരിസ്ഥിതി-നഗരാസൂത്രണ മന്ത്രാലയവുമായി ചേര്‍ന്ന് അവയെ പുനചംക്രമണം അഥവാ റീസൈക്ലിങ് നടത്താനായിരുന്നു മില്ലെയുടെ അടുത്ത നീക്കം. തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം പടുകൂറ്റന്‍ ടാങ്കുകളില്‍ ഉരുക്കി മണലും ചേര്‍ത്ത് ഇളക്കി നിശ്ചിത ആകൃതിയിലുള്ള മൂശകളില്‍ ശേഖരിച്ചു. കൃത്യം പതിനഞ്ച് മിനിട്ടിനകം അവ ആറി തണുത്ത് ഒന്നാന്തരം തറയോടുകളായി രൂപപ്പെട്ടു. വെള്ളത്തെ ചെറുക്കുന്ന, പരിസ്ഥിതിയെ നോവിക്കാതെ ഭാരം കുറഞ്ഞ ഒന്നാന്തരം തറയോടുകള്‍. പരിസ്ഥിതി സൗഹൃദം പുലര്‍ത്താത്ത കോണ്‍ക്രീറ്റ് പാളികള്‍ക്ക് ചതുരശ്രമീറ്ററിന് 8.50 ഡോളര്‍ ചിലവ് വരുമ്പോള്‍ പ്ലാസ്റ്റിക് സ്ലാബിന് ചിലവ് കേവലം 5.40 ഡോളര്‍ മാത്രം. ഇതിന് കാമറൂണിലെ നാഷണല്‍ സിവില്‍ എഞ്ചിനീയറിങ് ലബോറട്ടറിയുടെ അംഗീകാരവും ലഭിച്ചു.
യോണ്‍ഡേ സിറ്റിയിലെ വിവിധ കൗണ്‍സിലുകള്‍ ഇപ്പോള്‍ ഈ പ്ലാസ്റ്റിക് തറയോടുകള്‍ക്ക് പിന്നാലെയാണ്. പാതയോരങ്ങളില്‍ പാകാനും പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കാനും ഒക്കെ. നാഷണല്‍ ഹാന്‍ഡ് ബോള്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന്, നാഷണല്‍ ഒളിമ്പിക് സ്പോര്‍ട്സ് കമ്മറ്റി ആശ്രയിക്കുന്നതും ഈ സാധനം തന്നെ. ഒറ്റയടിക്ക് മൂന്ന് പക്ഷികളെ വീഴ്ത്തിയ മില്ലയെ നാം നമിക്കുക.
മില്ലയെ നമിക്കുമ്പോള്‍ തന്നെ മറ്റൊരാളെക്കൂടി നാം ഓര്‍ക്കുന്നത് നന്നായിരിക്കും. കെനിയക്കാരനായ ടെഡി കിന് യന്ജൂയയാണ് ആ വ്യക്തി. ആളും പ്ലാസ്റ്റിക്കിന്റെ ആജന്മ ശത്രുവാണ്. കെനിയയിലെ വനവത്കരണത്തിലൂടെ ഭൂമിയിലെത്തുന്ന കോടാനുകോടി പ്ലാസ്റ്റിക് സഞ്ചികളാണ് ടെഡിയുടെ ശത്രു. കെനിയയില്‍ വന്‍തോതില്‍ വനവത്കരണം നടക്കുകയാണ്. ഓരോ വൃക്ഷത്തൈയും എത്തുന്നത് മണ്ണുനിറച്ച പ്ലാസ്റ്റിക് കൂടില്‍. ചെടി നട്ടുകഴിഞ്ഞാല്‍ വനവത്കരണ മേഖലയിലെ പ്ലാസ്റ്റിക് സഞ്ചികള്‍ പാറിപ്പറക്കും. അതിനൊരു പരിഹാരമായാണ് ടെഡി വിത്തുïകള്‍ക്ക് രൂപം നല്‍കിയത്. കല്ക്കരിപ്പൊടിക്കൊപ്പം ചോളം, മരച്ചീനി എന്നിവയുടെ പൊടികളും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതത്തില്‍ നടാനുള്ള വിത്തുകള്‍ പൊതിയുക. കെനിയയിലെ ഫോറസ്ട്രീ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സാക്ഷ്യപ്പെടുത്തുന്ന വിത്തുകളാണ് ഈ മിശ്രിതത്തില്‍ പൊതിയുക. പറമ്പുകളില്‍ നിക്ഷേപിക്കുന്ന 60 ശതമാനം വിത്തുകളും മുളച്ചു വരുന്നതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. പദ്ധതി വിജയമാണെന്നറിഞ്ഞ കെനിയന്‍ സര്‍ക്കാര്‍ നഴ്സറികളില്‍ ്പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം പാടെ നിരോധിച്ചുവെന്നത് കഥയുടെ പിന്നാമ്പുറം.
മില്ലയും ടെഡിയും മിന്നും താരങ്ങളാണ്. കാലാവസ്ഥാ മാറ്റത്തിനെതിരേയും വനവത്കരണത്തിന് വേണ്ടിയും പൊരുതുമ്പോള്‍ ഓര്‍മ്മയില്‍ വയ്ക്കേïതാണ് ഈ രണ്ട് പേരുകള്‍. പക്ഷേ ഇത്തരം പേരുകളും അവരുടെ നന്മകളും ഓര്‍മ്മയില്‍ വയ്ക്കുക മാത്രമാണ് നാം ചെയ്യുന്നത് എന്നതാണ് നമ്മുടെ സമൂഹത്തിന്റെ അപചയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: