വേദമന്ത്രോച്ചരണം കേട്ട് മനം കുളിര്‍ന്ന ഭഗവതി, ശംഖധ്വനിയോടെ ആരംഭിച്ച പഞ്ചവാദ്യത്തിന്റെ താളത്തില്‍ തിടമ്പിലെഴുന്നള്ളി പുറപ്പെടുകയാണ്. വാദ്യവസന്തം വിരിയുന്ന പൂരപ്പന്തലിലേക്ക്. അവിടെ മുത്തശ്ശി ആലിനു ചുവട്ടില്‍ കനകകാന്തിയില് മിടുക്കനായി നില്ക്കുന്ന കൊമ്പന് ശിരസ്സ് താഴ്ത്തി വണങ്ങുകയാണ്. ദേവിയുടെ ശ്രീകോലവുമായി ആയിരങ്ങള്‍ക്കു മുന്നില്‍ തെല്ലഹങ്കാരത്തോടെ തലയുയര്‍ത്തി അവന് ഉണര്‍ന്നു. വലിയ ചെവി വീശി നില്ക്കുന്ന അവനോളം ഭാഗ്യം ആര്‍ക്കുï്. ഇല്ലഒരാള്ക്കുമില്ല.
പതികാലത്തില്‍ തുടങ്ങി തിമില നിരകള്‍ വര്‍ണ്ണിച്ചെടുത്ത എണ്ണങ്ങള്‍ കൂട്ടി കലാശിച്ച് മദ്ദളസാധകര്ക്കു കൈമാറുമ്പോള്‍ പനമ്പട്ടകള്‍ ഓരോ ഇലയും തുമ്പിയാല്‍ ചുറ്റി ഊരി വായുവില്‍ വീശി വീശി വായില്‍വച്ച് ആസ്വദിച്ച് കഴിക്കുകയാണ്. ഇവന് മറ്റാരുമല്ല അതിസുന്ദരനായ സഹ്യപുത്രന് തിരുവമ്പാടി കോവിലിലെ ശിവസുന്ദര്‍.
കറുപ്പുനിറവും പാണ്ടും ഒളിച്ചുകളിക്കുന്ന സഹ്യപുത്രന്. അവന് ഒരു കവിതയാവുന്നു. ആനക്കുട്ടന് വേïതില്‍ ഒന്നുകൂടി അധികം അവനുണ്ട്. അവന്റെ ഓരോ നിമിഷവും ആസ്വദിക്കുവാന്‍ ഏതേതു നാട്ടുകാരാണ് ഭാഗ്യം ചെയ്തത് എന്നു പറയാനാവില്ല. അവരാണ് ഭാഗ്യവാന്മാര്.
പൂരങ്ങള്‍ക്കു നടുവില്‍ നില്ക്കാന് ഉയരക്കാരും തലതാഴാത്തവരും മികവേറിയവരും പ്രതിഫലം ആയിരം ഇരട്ടി വാങ്ങുന്നവരും കാണാം. പക്ഷേ സാധാരണ നില്പ്പില് നിറഞ്ഞൊഴുകുന്ന സൗന്ദര്യം അധികമാര്‍ക്കും കാണില്ല. ക്യാമറയുമായി ഓടിനടക്കുന്ന കുട്ടികള്‍ ശിവസുന്ദറിനു ചുറ്റും എവിടെയും കാണും. ആനക്കമ്പം തൊട്ടുതീണ്ടാത്തവരും. ഈ സുമുഖനെ കണ്ടാല്‍ ഒരിക്കല്‍ക്കൂടി നോക്കിനില്ക്കും. ഈ ഭാഗ്യം അപൂര്‍വം പേര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. ഇതെല്ലാം സ്വന്തമായ ശിവന് നമ്മുടെ കണ്മുന്നില്നിന്നും മറഞ്ഞുകഴിഞ്ഞു. ആ കാഴ്ച ഇനി കാണില്ല. മധ്യവയസ്സിലേക്കു കടക്കുന്ന നേരത്താണ് ഈ വേര്‍പാട്. സഹിക്കാനാവാത്ത ഒന്നാണത്.
വനാന്തരത്തിന്റെ കാട്ടുവള്ളികള്‍ വകഞ്ഞുമാറ്റി അമ്മയ്ക്കൊപ്പം ഓടിക്കളിച്ച കാലം. എന്തും തിന്ന് വിശപ്പടക്കി, അവസരം കിട്ടുമ്പോള്‍ അമ്മയുടെ അമൃതാകുന്ന പാല് നുണഞ്ഞ് ആനന്ദത്തില്‍ മതിമറന്ന് ഓടിക്കളിച്ചു. അതെ അമ്മയെ കാണാനില്ല. അവന് തൊള്ളകീറി കരഞ്ഞുനടന്നു. എവിടെയോ അമ്മ പോയിരിക്കയാണ്. കുട്ടന് ഉറങ്ങുകയാണെന്ന ധൈര്യത്തില്‍ അവന് നല്കുവാന് മാധുര്യമുള്ള എന്തോ കൈക്കലാക്കി കുലുങ്ങിയെത്തിയ അമ്മയാനക്കും അവനെ കാണാനില്ലാ എന്നായി. അമ്മയും കുറെ കരഞ്ഞു. സീമന്തപുത്രനുള്ള ഇഷ്ടഭക്ഷണം താഴെ വച്ച് കണ്ണീര് വാര്‍ത്തിരുന്നു. തളര്‍ന്ന് കിടന്നുറങ്ങി. ദിവസങ്ങളെടുത്തു, ആ അമ്മയ്ക്ക് ദുഃഖം അകന്നുപോകാന്‍.
വനത്തിനുള്ളില്‍ കരഞ്ഞുനടക്കുന്ന ആനക്കുട്ടന്റെ നിലവിളി അറിഞ്ഞ് ഉദ്യോഗസ്ഥന് വാഹനം നിര്‍ത്തി. അവിടമാകെ പരതി. പൊന്തക്കാട്ടില്‍ അമ്മയെ തിരഞ്ഞ് നടക്കുന്ന അവന് സാറന്മാരെ കïു തുമ്പിക്കൈയാല്‍ സലാം ചെയ്തു. കരഞ്ഞുണങ്ങിയ അവനെ പിരിയാന്‍ അവര്‍ക്ക് മനസ്സ് വരുന്നില്ല. ജീപ്പിനകത്ത് കയറ്റപ്പെട്ട അവന്റെ ശ്രീത്വം വിടര്‍ന്ന് വികസിക്കുകയായിരുന്നു. കോടനാടിന്റെ ആനക്കൂട്ടില്‍ വേറെയും കൂട്ടുകാര്‍, ഒപ്പക്കാര്, അവരെ കïപ്പോള്‍ തന്റെ സുന്ദരിയായ അമ്മയെപ്പോലെ കുഞ്ഞമ്മമാര് വേറെ. സാറന്മാര് നല്കിയ കുപ്പിപ്പാലും സ്വാദിഷ്ടമായ മറ്റ് ഭക്ഷണങ്ങളുമായി അവന് യോജിച്ചു. ഏതോ മുഹൂര്‍ത്തത്തില്‍ പാദസരം പോലുള്ള ചങ്ങല കാലില്‍ കൊളുത്തി. പാപ്പാന്മാരുടെ ഭാഷയില്‍ തിമിര്‍ത്ത പഠനം. അവന് കുഞ്ഞുമിടുക്കനായി ഉയരാന്‍ തുടങ്ങവെ, ചെങ്ങമനാട് ഗ്രാമത്തിലെ അബൂബക്കര്‍ അവന് വില പറഞ്ഞ് ലേലംകൊïു പോയി. ആനക്കമ്പം മൂത്ത് പാകമായ തൃശൂര്കാരന് ഫ്രാന്‍സിസ് മുതലാളി ഈ കുട്ടനെ പൂരം കാണിക്കാമെന്നു ചെവിയില്‍ പറഞ്ഞ് പൂരനഗരിയിലെത്തിച്ചു. അവന് വളര്‍ന്നു ആണായിത്തീര്ന്നു. ചെല്ലുന്നിടത്ത് പലരും ശ്രദ്ധിക്കാന്‍ തുടങ്ങി. നിത്യേന ഓരോ നാടുകളിലേക്ക് നട, നടയോ നട, പൂരങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. വയറുനിറയെ തീറ്റ. ചെറിയ കുളി. പെരിയാറിന്റെ കുളിക്കടവിന്റെ സുഖം. അതിനടുത്തൊന്നും ഈ കുളിയെത്തില്ല. വിധിയെന്നോര്‍ത്ത് ഇവന് വിലപിക്കുന്നത് ഒരുപക്ഷേ ഇവിടെയാവും.
പൂരങ്ങള്‍ ഏറെകൂടി; വിശ്വസിദ്ധിയും-നിറഞ്ഞതും കുട്ടിപ്പൂരവും മാറിമാറി പോന്നു. ആണാവാന്‍ തുടങ്ങിയപ്പോള്‍ പലരും അവന്റെ മുന്നില്‍ നിറഞ്ഞുനില്ക്കാന് തുടങ്ങി. കൂട്ടം ജനക്കൂട്ടമായിത്തുടങ്ങി.
അതെ പിന്നെയും കൂടുമാറ്റം. ചങ്ങലയും കിലുക്കി സാക്ഷാല്‍ പൂരത്തിരക്കിന്റെ നാരായമൂര്ത്തിയായ തിരുവമ്പാടി കൃഷ്ണന്റെ കൊടിമരച്ചുവട്ടില്‍. അവിടുത്തെ മധുരനിവേദ്യവും കഴിച്ച് ഏവരുടേയും അരുമയായിത്തീര്ന്നുകഴിഞ്ഞു. തിരുവമ്പാടി നടയില്‍ അണിഞ്ഞ് വെള്ളയും കരിമ്പടവും വിരിച്ച് അതില്‍ ഇരുന്നു.
ഇരുചെവിയിലും മേല്‍ശാന്തി ഉറക്കെ വിളിച്ചു. ശിവസുന്ദര്‍… ആ നാമം സകലരും ഏറ്റുവിളിച്ചു. ദിക് ദേവതകള്വരെ കേട്ടുനിന്നു.
വിശ്വം നിറഞ്ഞ തൃശൂര്‍പൂരത്തിന് ഈ സുന്ദരക്കുട്ടന്‍ നായകനാവുകയാണ്. കാലങ്ങളായി ക്ഷേത്രത്തില്‍ നിന്നിരുന്ന ബിഎംടി എന്ന് മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്ന തിരുവമ്പാടി ചന്ദ്രശേഖരന് ചരിഞ്ഞു. തിരുവമ്പാടി ദേവിയുടെ തിടമ്പ് എന്നും സ്വന്തം ആനപ്പുറത്ത് മാത്രമാണ് കാലങ്ങളായുള്ള പതിവ്. വാര്‍ദ്ധക്യത്തിന്റെ പിടിയില്‍ അമര്‍ന്ന ചന്ദ്രശേഖരന് ഇറക്കിയ തിടമ്പ് ശിവസുന്ദര്‍ ഏറ്റെടുക്കുകയായിരുന്നു.
പത്തരമാറ്റിന്റെ തനിത്തങ്കം ഗജകുമാരനായി, ശിവസുന്ദരനായി പൂരനഗരിയിലെ താരമായി. മഠത്തില്‍ വരവിനും തെക്കോട്ടിറക്കത്തിനും, ഉപചാരം ചൊല്ലി പൂരം വിരിഞ്ഞതറിയിക്കാനും ശിവന് പതിനഞ്ചു കൊല്ലം നിറഞ്ഞുനിന്നു.
കുറെ ഓര്‍മകള്‍ മാത്രം ബാക്കിവച്ച് ശിവസുന്ദര്‍ മാര്‍ച്ച് 11 ന് വിടചൊല്ലി. ആബാലവൃദ്ധം ജനങ്ങളും കണ്ണീരിനാലാണ് കളഭകേസരി പട്ടം നേടിയ കരിവീരനെ യാത്രയാക്കിയത്. എരïക്കെട്ട് (മലബന്ധം) മൂലമാണ് അവന് അവശനായത്. രണ്ട് മാസത്തിലേറെ കാലം ചികിത്സയിലായി. രക്ഷപ്പെടും എന്ന ഉറപ്പിലായിരുന്നു ആനപ്രേമികള്‍. ഇതുപോലൊരു സുന്ദരന്‍ അകാലത്തില്‍ അകലുമ്പോള്‍ ആര്‍ക്കു സഹിക്കും. നല്ലതെല്ലാം വിടചൊല്ലുമ്പോള്‍ നമുക്കു ചുറ്റും അന്ധകാരം പരക്കുകയാണ്. പിടിച്ചുനില്ക്കാന് പാടുപെടുന്ന ആരാധകര്‍. അവര്‍ക്ക് പ്രാര്‍ത്ഥന മാത്രം. പലതവണ ഇൗ അസുഖം അവനെ ബാധിച്ചിരുന്നു. അന്നെല്ലാം അതിനെ അതിജീവിച്ച് വന്നതുപോലെ തിരികെയെത്തും എന്ന വിശ്വാസം….അവസാനശ്വാസമായി.
പൂരനഗരിയുടെ തിരക്കില്ലാതെ, വെടിക്കെട്ടിന്റെ മുഴക്കമില്ലാതെ, പാണ്ടിക്കു മുമ്പുള്ള ചെമ്പട കൊട്ടാതെ തെക്കേ ഗോപുരംവഴി അവന് അകന്നു. കാലുകള്‍, നടകള്‍, കൂച്ചികെട്ടാതെ, കഴുത്തിലെ നാമ ചെയിന്‍ അഴിച്ചുവെച്ച്, കച്ചക്കയറില്ലാതെ കൊമ്പത്ത് പട്ട താങ്ങാതെ, കാരക്കോലിനെ ഭയക്കാതെ ശിവസുന്ദറിന്റെ അവസാന യാത്ര…
തെക്കേ ഗോപുരം വിജനമായിരുന്നു. നിശബ്ദത തകര്‍ക്കുന്ന തേങ്ങലുകള്‍.
അവന് വകവയ്ക്കാന്‍ കഴിഞ്ഞില്ല.
ഒന്ന് വിശ്രമിക്കാന്‍ വേണ്ടി ദേവപദത്തിലേക്ക്. അവിടെ ഐരാവതത്തിനെ നീരില്‍ കെട്ടിയിരിക്കയാണ്.
പകരം ശിവനെ
അവര്‍ക്ക് വേണം.
പൊക്കോട്ടെ….
സര്‍വം ശിവമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: