കൊച്ചി: ഭാരതീയ ജനതാ പാര്‍ട്ടി പ്രൊഫഷണല്‍ സെല്‍ സംസ്ഥാന കണ്വെന്ഷന് 25ന് ആലുവയില്‍. രാവിലെ 9.30 മുതല്‍ 4.30 വരെ ആലുവാ ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് ഹാളിലാണ് കണ്വെന്ഷന്.
ബാങ്കിങ്ങ്, ഐടി, എഞ്ചിനീയറിങ്ങ്, ആര്‍ക്കിടെക്സ്, ഡിസൈനേഴ്സ്, കണ്‍സള്‍ട്ടന്റ് ചാര്‍ട്ടേര്‍ഡ്/കോസ്റ്റ് അക്കൗണ്ടന്റ്സ്, കമ്പനി സെക്രട്ടറി, ഇന്‍ഷുറന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മുതലായ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് പ്രൊഫണല്‍ സെല്‍. കേരളത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പദ്ധതികള്‍, വിവിധ സംരംഭങ്ങളുടെ ആനുകൂല്യങ്ങള്‍, ബാങ്ക്, ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍, പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ പ്പറ്റി സെമിനാറുകളും നടക്കും.
സെമിനാറുകളില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഡോ. സി. രഘുനന്ദനന് അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 20ന് മുമ്പായി www.pragati keralas.com ല്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് 9645092331 (സന്ദീപ് , പ്രോഗ്രാം കോര്‍ഡിനേറ്റര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: