Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഉത്തര്‍‌പ്രദേശ്, ബീഹാര്‍ ഉപതെരഞ്ഞെടുപ്പ് പ്രതികരണങ്ങള്‍ ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 11:15 am IST
in Special Article

വായുജിത് എഴുതുന്നു Vayu Jith

2009 ലെ തണ്ടൊടിഞ്ഞ താമര

2009 ലെ തോൽവിക്ക് ശേഷം തണ്ടൊടിഞ്ഞ താമരയും മണ്ട പോയ ആർ.എസ്.എസും എന്ന വിഷയത്തിൽ ചെറുകഥ തൊട്ട് നോവലൈറ്റുകളും നോവലുകളും ചെറു കവിത മുതൽ മഹാകാവ്യവും വരെ എഴുതിയവരുണ്ട് ..

ഓ ബിജെപിയൊക്കെ പോക്കാടേയ് .. വല്ലതും കാര്യം നടക്കണമെങ്കിൽ വേറെ പാർട്ടീൽ പോകണം എന്ന് പറഞ്ഞ് പ്രസ്ഥാനത്തെ ഉപേക്ഷിച്ച് പോയവരും ഇഷ്ടം പോലെയുണ്ട് .അവരിൽ കുറെ പേരൊക്കെ മോദി തരംഗം വന്നപ്പോൾ നല്ല വാക്ക് പറഞ്ഞ് തിരിച്ചു വരുന്നതും കണ്ടിട്ടുണ്ട്.

മൂന്നാം മുന്നണിയും കോൺഗ്രസും സീറ്റുകൾ കൂടുതൽ നേടുമെന്നും മായ മുതൽ മമതയും ലളിതയും നിതീഷും എന്തിനേറെ രാഹുൽ ഗാന്ധിയും പ്രകാശ് കാരാട്ടും പോലും പ്രധാനമന്ത്രിയാണെന്ന് 2014 ൽ പ്രവചിച്ചവരും ഏറെയുണ്ട് .

അവരെയൊക്കെ പിന്നീട് കണ്ടത് “ കുതിച്ചുയരുന്ന ആർ.എസ്.എസ് പ്രചാരകന്മാർ ” എന്ന തലക്കെട്ടൊക്കെ കൊടുത്ത് വരുന്ന ലേഖനത്തിന്റെ എഴുത്തുകാരായിട്ടാണ്. യുപിയിൽ ബിജെപി മൂന്നാമത് പോകുമെന്ന് പറഞ്ഞ രാഷ്‌ട്രീയ വിശാരദന്മാർ പിന്നെ വാ തുറന്നത് ഇലക്ഷൻ മെഷീനിന്റെ ബട്ടണിന് വാഷർ ഇല്ലെന്ന് പറയാനായിരുന്നു.

ഏറ്റവും അവസാനം ദാ മാർക്സിസ്റ്റ് കോട്ടയെന്ന് പാണന്മാർ പാടി നടന്നിരുന്ന ,ഒരിക്കലും ഇളകില്ലെന്ന് ഉത്തരോത്തരം പ്രഖ്യാപിച്ച ത്രിപുരയിലെ ചെങ്കോട്ടകൾ ഗംഗാസമതലത്തിൽ പിറന്ന ചെന്താമരയുടെ കാറ്റിൽ തകർന്നു വീണതും കണ്ടു..

ഇന്നിരുപത്തൊന്ന് സംസ്ഥാനങ്ങളിലും അങ്ങ് ഇന്ദ്രപ്രസ്ഥത്തിലും ഭരണം കയ്യാളുന്ന ഭാരതീയ ജനത പാർട്ടി കേവലം രണ്ടുപതെരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോൾ ഇതങ്ങ് തകർന്നു പോയെന്ന് മന:പായസമുണ്ണുന്ന പ്രമുഖരെ കാണാൻ നല്ല രസമുണ്ട്

മുപ്പത്തഞ്ച് വർഷം വംഗദേശം ഭരിച്ചു മുടിച്ച് ഇപ്പോൾ കാലുറപ്പിക്കാൻ മണ്ണില്ലാതെ കഴിഞ്ഞ ഏഴു വർഷമായി ഉഴലുന്ന പാർട്ടിയാണ് ഒന്ന്..ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് സ്വയം കൃതാനർത്ഥം കൊണ്ട് തൂത്തെറിയപ്പെട്ട ദ ഗ്രേറ്റ് ഓൾഡ് പാർട്ടിയാണ് മറ്റൊന്ന് .

ബീഹാറിൽ ,ഒഡിഷയിൽ, ഉത്തർപ്രദേശിൽ , തമിഴ്നാട്ടിൽ, ബംഗാളിൽ തുടങ്ങി തൂത്തെറിയപ്പെട്ടിടങ്ങളിൽ ഒരിടത്തുപോലും തിരിച്ചു വരാൻ കഴിയാത്ത ഇവരാണ് ബിജെപി തകർന്നെന്ന് പ്രഖ്യാപിച്ച് 2019 ലേക്ക് കണ്ണു നട്ട് കാത്തിരിക്കുന്നത്..

എന്നാൽ അവർ മറക്കരുതാത്ത ഒന്നുണ്ട്. 2013 മുതൽ ചരിത്ര വിജയങ്ങൾ നേടി 2014 ൽ അധികാരത്തിൽ വന്ന് പിന്നീടിങ്ങോട്ട് കച്ച് മുതൽ കാമരൂപം വരെയും കുമാരി മുതൽ കശ്മീർ വരെയും ചെന്താമര മുകുളങ്ങൾ വിരിയിച്ചത് 2004 ൽ തോറ്റ് 2009 ൽ തകർന്നെന്ന് നിങ്ങൾ പ്രഖ്യാപിച്ച അതേ പ്രസ്ഥാനം തന്നെയാണ്..

ജനസംഘമായാലും ജനതപാർട്ടിയായാലും ഭാരതീയ ജനതപാർട്ടിയായാലും കാലങ്ങളായി പിന്തുടരുന്ന ഒരു അടിസ്ഥാന ആദർശമാണ് ആ തിരിച്ചുവരവ് സാദ്ധ്യമാക്കിയത് ..

ജനതയെന്നാൽ ജനാർദ്ദനനാണെന്നതാണ് ആ അടിസ്ഥാന ആദർശം..

അതുകൊണ്ട് തന്നെ ഞങ്ങൾ തോൽക്കുമ്പോൾ ജനങ്ങൾ ഊളകളാകില്ല .. ഞങ്ങൾ ജയിക്കുമ്പോൾ മാത്രം മിടുക്കരുമാകില്ല .ഭക്തിയോടെ ജനാർദ്ദനനെ സേവിക്കുന്നവർക്ക് , സ്നേഹിക്കുന്നവർക്കു തന്നെയാകും അന്തിമ വിജയമെന്നും ഞങ്ങൾക്കുറപ്പുണ്ട് .

സോ… ജനവിധിയെ അംഗീകരിച്ച് ജനതയെ സേവിച്ച് ജനാധിപത്യത്തിനൊപ്പം …. മുന്നോട്ടു തന്നെ.

__________

ഉണ്ണിക്കൃഷ്ണന്‍ വരച്ച കാര്‍ട്ടൂണ്‍

____

ഷാര്‍ലി ബെഞ്ചമിന്‍ എഴുതുന്നു Sharly Benjamin

കോൺഗ്രസിന് കെട്ടിവെച്ച കാശു പോകുമ്പോൾ :-

………………………………………………………….

യു.പി തെരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷിയ്‌ക്കുന്ന കോൺഗ്രസുകാരെ ടി.വിയിൽ കാണുമ്പോൾ സങ്കടം തോന്നുന്നു. “ഞാനും മുതലയമ്മാച്ചനും കൂടി ” എന്ന് കുരങ്ങ് പറഞ്ഞത് പോലെ വിജയം ആഘോഷിക്കുകയാണവർ.! ബി.ജെ.പിയ്‌ക്ക് മേൽ SP , BSP സഖ്യം തന്ത്രപരമായ വിജയം നേടിയപ്പോൾ കോൺഗ്രസിന് അവിടെ കെട്ടിവെച്ച കാശു നഷ്ടപ്പെട്ടു.!

എന്നെ തല്ലേണ്ട അമ്മാവ, ഞാൻ നന്നാവില്ല… എന്ന് പറഞ്ഞ് ആരും സഹായിക്കേണ്ട ഞങ്ങൾ സ്വയം നശിച്ചോളാം എന്ന നിലപാട് എടുത്തിരിക്കുകയാണ് കോൺഗ്രസ്.

തൃപുരയിലും നാഗലാൻറിലും പൂജ്യം സീറ്റുകൾ നേടി സംപൂജ്യരായതിന് പിന്നാലെയാണ് യു. പി യിലെ പാർലിമെന്റ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കെട്ടിവെച്ച കാശു നഷ്ടപ്പെട്ടത് !

പ്രാദേശിക കോൺഗ്രസ് നേതൃത്വത്തെ വിശ്വാസത്തിൽ എടുക്കാത്തതും പ്രാദേശിക പാർട്ടികളുമായി ധാരണയുണ്ടാക്കാനാവത്തതും കേന്ദ്ര നേതൃത്വത്തിന്റെ പിടിപ്പുകേടാണ്. ഡൽഹിയിലിരുന്ന് ഇന്ത്യയൊട്ടാകെ നിയന്ത്രിക്കാം എന്ന ധാരണ തിരുത്തേണ്ട കാലം കഴിഞ്ഞു.

ഇനിയുള്ളത് പ്രാദേശിക പാർട്ടികളുടെയും നേതൃത്വത്തിന്റെയും കാലം.

നിങ്ങള്‍ക്കും പ്രതികരിക്കാം…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.