റിയോ ഡി ജനീറോ: ബ്രസീലിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മര്‍ റയല്‍ മാഡ്രിഡില്‍ ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. നെയ്മര്‍ പാരീസ് സെന്റ് ജര്‍മയിന്‍സില്‍ (പിഎസ്ജി) തുടരുമെന്ന് അദ്ദേഹത്തിന്റെ അച്ഛനും മാനേജറുമായ നെയ്മര്‍ സീനിയര്‍ വ്യക്തമാക്കി.
നെയ്മറുടെ ഭാവിയും വര്ത്തമാനവുമൊക്ക പിഎസ്ജിയാണ്. ഈ ഫ്രഞ്ച് ക്ലബ്ബ് വിട്ടുപോകാന്‍ മകന് ഉദ്ദേശ്യമില്ലെന്ന് നെയ്മര്‍ സീനിയര്‍ പറഞ്ഞു. പിഎസ്ജി ചെര്‍മാന്‍ നാസര്‍ അല്‍ ഖേലൈഫി , സ്പോര്‍ട്ടിങ് ഡയറക്ടര്‍ അന്റേറോ ഹെന് റിക്ക് എന്നിവര്‍ക്കൊപ്പം ബ്രസീലിലെ ചാരിറ്റി കേന്ദ്രം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ അവര്‍ , ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന നെയ്മറെ സന്ദര്‍ശിച്ചു.
ലീഗ് ഒന്നില്‍ മുന്നില്‍ നില്ക്കുന്ന പിഎസ്ജിക്ക് നെയ്മറെ നഷ്ടമാകുമെന്ന വാര്‍ത്തകള്‍ പിഎസ്ജി ചെയര്‍മാനും നിഷേധിച്ചു. നെയ്മര്‍ സന്തോഷവനാണ്. എത്രയും വേഗം അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്ന് ചെയര്മാന് പറഞ്ഞു.
മെയ് അവസാനത്തോടെ മാത്രമെ നെയ്മര്‍ പരിക്കില്‍ നിന്ന് പുര്‍ണമായി മുക്തിനേടൂ. അതിനാല്‍ ഈ സീസണില്‍ ഇനി നെയ്മര്‍ക്ക് പിഎസ്ജിക്കായി കളിക്കാനാകില്ല. എന്നാല്‍ ജൂണ്‍ 14 ന് റഷ്യയില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ നെയ്മര്‍ക്ക് കളിക്കാനായേക്കും. റെക്കോഡ് തുകയ്ക്കാണ് നെയ്മര്‍ ബാഴ്സിലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: