ന്യൂദല്‍ഹി: മൊത്തവില നാണ്യപ്പെരുപ്പം ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തി. 2.48 ശതമാനത്തിലേക്കാണ് മൊത്തവില കൂപ്പുകുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ 1.88 ശതമാനമായിരുന്നത് ഫെബ്രുവരിയില്‍ 5.51 ശതമാനത്തിലേക്കെത്തിയിരുന്നു.
നിത്യോപയോഗ സാധനങ്ങളുടെ വില ഇടിഞ്ഞതാണ് മൊത്തവില സൂചിക ഇടിയാന്‍ കാരണമെന്ന് കരുതുന്നു. എന്നാല്‍ ഫെബ്രുവരിയിലാണ് 2.28 ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുമുമ്പ് ജൂലായില്‍ 1.88 ശതമാനം രേഖപ്പെടുത്തിയിരുന്നു. ഇക്കാലയളവിലെ ഭക്ഷ്യനാണ്യപ്പെരുപ്പം 0.88 ശതമാനമായി താഴ്ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: