കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ഡിസിസി അറിയിച്ചു. ഷുഹൈബ് കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കു പിന്നാലെയാണ് ഡിസിസിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സിബിഐ അന്വേഷണം റദ്ദാക്കിയത്.
സര്‍ക്കാരിനെതിരേയും രാഷ്ട്രീയ കൊലപാതകങ്ങള്ക്കുമെതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശേഷമായിരുന്നു ജസ്റ്റീസ് ബി.കെമാല്പാഷാ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: