സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയോടുകൂടിയ മെഡിക്കല്‍ വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്ഥാപനമാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രായത്തിന് കീഴില്‍ പുതുച്ചേരിയിലുള്ള ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്മെര്‍). കാരയ്ക്കലിലും ജിപ്മെറിന് ക്യാമ്പസുണ്ട്. ഇവിടുത്തെ മെഡിക്കല്‍ കോഴ്സുകളൊന്നും ‘നീറ്റ്-യുജി/പിജി’ പരീക്ഷകളുടെ പരിധിയില്‍പ്പെടില്ല. പ്രത്യേക എന്‍ട്രന്‍സ് പരീക്ഷകളാണ് നടത്തുന്നത്.
ജിപ്മെര്‍ ഇക്കൊല്ലം നടത്തുന്ന എംബിബിഎസ്, മെഡിക്കല്‍ പിജി കോഴ്സുകളായ എംഡി/എംഎസ്/ഡിഎം/ങരവ/ഫെലോഷിപ്പ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയമാണിത്. പ്രവേശനപരീക്ഷാ വിജ്ഞാപനം www.jipmer.puducherry.gov.in- ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ:-
എംബിബിഎസ് എന്‍ട്രന്‍സ്:
ജിപ്മെര്‍ പുതുച്ചേരി, കാരയ്ക്കല്‍ ക്യാമ്പസുകളിലായി നടത്തുന്ന എംബിബിഎസ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ദേശീയതലത്തില്‍ ജൂണ്‍ 3 ഞായറാഴ്ച നടത്തും. രാജ്യത്തൊട്ടാകെ 120 പരീക്ഷാകേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളാണ്.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷയില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 200 ചോദ്യങ്ങളുണ്ടാവും. രാവിലെ 10 മുതല്‍ 12.30 മണി വരെയാണ് പരീക്ഷ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് കോംപ്രിഹന്‍ഷന്‍, ലോജിക്കല്‍ ആന്റ് ക്വാണ്ടിറ്റേറ്റീവ് റിസണിംഗ് മേഖലയില്‍നിന്നുമാണ് ചോദ്യങ്ങള്‍. 4 മാര്‍ക്കാണ് ശരി ഉത്തരത്തിന് ലഭിക്കുക. ഉത്തരം തെറ്റിയാല്‍ സ്കോര്‍ ചെയ്തതില്‍നിന്നും ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ മാര്‍ക്ക് കുറയില്ല.
ഭാരത പൗരന്മാര്ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കുമെല്ലാം എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കാം. 2018 ഡിസംബര്‍ 31 ന് 17 വയസ് തികയണം. 1.1.2002 ന് മുമ്പ് ജനിച്ചവരെയാണ് പരിഗണിക്കുക. ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല.
ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങള്‍ക്ക് മൊത്തം 60 % മാര്‍ക്കില്‍ കുറയാതെ ജയിച്ചിരിക്കണം. എസ്സി/എസ്ടി/ഒബിസി/ഒപിഎച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 % മാര്‍ക്ക് മതി. ൈഫനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അപേക്ഷാഫീസ് ജനറല്‍, ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1500 രൂപ. എസ്സി/എസ്ടിക്കാര്‍ക്ക് 1200 രൂപ. എന്‍ആര്‍ഐ/ഒസിഐ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 3000 രൂപ. അസ്ഥി സംബന്ധമായ വൈകല്യമുള്ളവരെ (ഒപിഎച്ച്) അപേക്ഷാ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖാന്തിരമോ നെറ്റ് ബാങ്കിംഗിലൂടെയോ ഫീസ് അടയ്ക്കാം.
അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 13 ന് വൈകിട്ട് 5 മണിവരെ സ്വീകരിക്കും. www.jipmer.puducherry.gov.in- Â- Applyonline MBBS admission 2018 ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം അപേക്ഷിക്കേണ്ടത്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
എംബിബിഎസ് കോഴ്സിന് വാര്‍ഷിക അക്കാഡമി ഫീസ് 1400 രൂപയാണ്. വിവിധ ഇനങ്ങളിലായി മൊത്തം 11620 രൂപ അഡ്മിഷന് സമയത്ത് നല്‍കണം. മിതമായ ഫീസ് നിരക്കില്‍ മെച്ചപ്പെട്ട മെഡിക്കല്‍ വിദ്യാഭ്യാസമാണ് ഇവിടെ ലഭിക്കുന്നത്. ജിപ്മെര്‍ പുതുച്ചേരിയില്‍ 150 സീറ്റുകൡലും കാരയ്ക്കലില്‍ 50 സീറ്റുകളിലുമാണ് ഈ പ്രവേശനപരീക്ഷയുടെ റാങ്ക് പരിഗണിച്ച് അഡ്മിഷന്.
മെഡിക്കല്‍ പിജി
2018 ജൂലൈ സെഷനിലേക്കുള്ള എംഡി/എംഎസ്/ഡിഎം/Mch/ഫെലോഷിപ്പ് കോഴ്സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി ഏപ്രില്‍ 2 വരെ അപേകഷകള്‍ സ്വീകരിക്കും.
പ്രവേശന പരീക്ഷ മേയ് 13 ന് ദേശീയതലത്തില്‍ നടക്കും. തിരുവനന്തപുരം, ചെന്നൈ, പുതുച്ചേരി, ബംഗളൂരു, മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത മുതലായ കേന്ദ്രങ്ങളില്‍വച്ചാണ് പരീക്ഷ. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ ക്ലിനിക്കല്‍ സയന്‍സസ് വിഷയങ്ങളില്‍ 250 ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.jipmer.puducherry.gov.in- ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷാ ഫീസ് 1600 രൂപ. എസ്/എസ്ടികാര്‍ക്ക് 1200 രൂപ. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 3000 രൂപ. ഒപിഎച്ചുകാര്ക്ക് അപേക്ഷാ ഫീസില്ല.
എംഡി/എംഎസ് കോഴ്സുകളുടെ കാലാവധി 3 വര്‍ഷം. ഇനി പറയുന്ന സ്പെഷ്യാലിറ്റികൡലാണ് പഠനാവസരം.
എംഡി- അനസ്തേഷോളജി, അനാട്ടമി, കമ്മ്യൂണിറ്റി മെഡിസിന്, ബയോകെമിസ്ട്രി, ഡര്‍മറ്റോളജി/വെനിറിയോളജി ആന്റ് ലെപ്രസി, ഫോറന്‍സിക് മെഡിസിന്, എമര്‍ജന്‍സി മെഡിസിന്, ജനറല്‍ മെഡിസിന്, ഇമ്മ്യൂണോ ഹേമറ്റോളജി ആന്റ് ബ്ലഡ് ട്രാന്സ്ഫ്യൂഷന്, മൈക്രോബയോളജി, ന്യൂക്ലിയര്‍ മെഡിസിന്, പതോളജി, പീഡിയാട്രിക്സ്, ഫാര്‍മക്കോളജി, ഫിസിയോളജി, സൈക്യാട്രി, പള്‍മണറി മെഡിസിന്, റേഡിയോ ഡെയ്ഗ്നോസിസ്, റേഡിയോ തെറാപ്പി.
- എംഎസ്- ജനറല്‍ സര്‍ജറി, ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്ത്തോപേഡിക് സര്‍ജറി, ഓട്ടോറിനോറിങ്കോളജി.
യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാതെ എംബിബിഎസ് ബിരുദം നേടി 12 മാസത്തെ കമ്പല്‍സറി റൊട്ടേറ്റിംഗ് ഇന്റേണ്‍ഷിപ്പ്/പ്രാക്ടിക്കല്‍ ട്രെയിനിംഗ് 2018 ജൂണ്‍ 30 നകം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രവേശനപരീക്ഷയില്‍ പങ്കെടുക്കാം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് എംബിബിഎസിന് 50 % മാര്‍ക്ക് മതി.
ഡിഎം/Mch കോഴ്സുകളുടെ ദൈര്‍ഘ്യം 3 വര്‍ഷം. സ്പെഷ്യാലിറ്റികള്‍ ചുവടെ-
- ഡിഎം- കാര്‍ഡിയാക് അനസ്തേഷ്യ, കാര്‍ഡിയോളജി, ക്ലിനിക്കല്‍ ഇമ്മ്യുണോളജി, ക്ലിനിക്കല്‍ ഫാര്‍മക്കോളജി, നിയോ നാറ്റോളജി, ന്യൂറോളജി, നെഫ്രോളജി, മെഡിക്കല്‍ ഓങ്കോളജി, എന്‍ഡോക്രിനോളജി, മെഡിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി.
- Mch- യൂറോളജി, കാര്‍ഡിയോതെറാസിക് ആന്റ് വാസ്കുലര്‍ സര്‍ജറി (സിടിവിഎസ്), ന്യൂറോസര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി, പ്ലാസ്റ്റിക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, സര്‍ജിക്കല്‍ ഓങ്കോളജി.
- ഫെലോഷിപ്പ് കോഴ്സ്, ഒരു വര്‍ഷം. സ്പെഷ്യാലിറ്റികള്‍- ഡയബറ്റോളജി, കാര്‍ഡിയാക് ആന്റ് ന്യൂറോ അനസ്തേഷ്യോളജി, ട്രോപ്പിക്കല്‍ പാരസിറ്റോളജി, ക്രിട്ടിക്കല്‍ കെയര്‍ (അനസ്തേഷ്യോളജി), ഹേമറ്റോ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, അഫീറസിസ്, സ്ട്രോക്ക് മാനേജ്മെന്റ്, ഹേപ്പറ്റോ പാന്‍ക്രിയാറ്റിക് ബൈലറി സര്‍ജറി, ഹേമറ്റോ പാതോളജി, നെഫ്രോ പാതോളജി, ചൈല്‍ഡ് ആന്റ് അഡൊലസെന്റ് സൈക്യാട്രി, പീഡിയാട്രിക് ഡെര്‍മറ്റോളജി, ലേസേഴ്സ് ആന്റ് ഡെര്‍മറ്റോ സര്‍ജറി; സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഇമേജിംഗ്.
ഡിഎം കോഴ്സുകള്‍ക്ക് എംഡി/ഡിഎന്‍ബി ബിരുദവും എംസിഎച്ചിന് എംഎസ്/ഡിഎന്‍ബി ബിരുദവും ഫെലോഷിപ്പിന് എംഡി/ഡിഎന്‍ബി/എംസിഎച്ച് യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വെബ്സൈറ്റിലുണ്ട്.
അപേക്ഷ ഓണ്‍ലൈനായി www.jipmer.puducherry.gov.in- ല്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: