കൊച്ചി: കേരളത്തിന്റെ റീട്ടെയ്ല്‍ ചരിത്രം മാറ്റിയെഴുതിയ ഇടപ്പള്ളി ലുലു മാളിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ നടന് കുഞ്ചാക്കോ ബോബന് ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകന് ഗോപീസുന്ദര്‍, കാവ്യ അജിത്, നിരഞ്ജ് സുരേഷ്, അഫ്സല് എന്നിവരും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച സംഗീതപരിപാടിയുടെ അകമ്പടിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലുലു മാള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 10 കോടിയാണ്. ഇന്ത്യയില്‍ മറ്റൊരു ഷോപ്പിംഗ് മാളിനും കഴിയാത്ത ചരിത്രനേട്ടമാണ് ലുലു മാള്‍ കൈവരിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മാളുകള്‍ ആരംഭിക്കുന്നതിനുള്ള ഏറ്റവും മികച്ച മാതൃകയാകാനും ലുലു മാളിന് സാധിച്ചു. തിരുവനന്തപുരം, ലക്നോ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിലും ലുലു മാള്‍ ആരംഭിക്കും. തിരുപ്പതിയിലെ തിരക്കിനോടാണ് കൊച്ചി ലുലു മാളിലെ ജനത്തിരക്കിനെ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന മാളിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചത്.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും ലുലു കണക്ടിലും ലുലു ഫാഷന്‍ സ്റ്റോറിലും ഷോപ്പ് ആന്റ് വിന് ഓഫറുകളോടെയുള്ള മെഗാ വില്പന മേളയും നടക്കുന്നുണ്ട്്. 1000 രൂപക്ക് മുകളിലുള്ള ഓരോ പര്‍ച്ചേസിനും ലഭിക്കുന്ന കൂപ്പണ്‍ മാര്‍ച്ച് 31ന് നറുക്കെടുത്ത് വിജയികളാകുന്ന അഞ്ച് പേര്‍ക്ക് മാരുതി സുസുകി ഇഗ്്നിസ് കാര്‍ സമ്മാനമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: