പോര്‍ട്ട് എലിസബത്ത്് : ഓസീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ ദക്ഷിണാഫ്രിക്ക ലീഡ് നേടി. ഓസീസിന്റെ 243 റണ്‍സ് പിന്തുടരുന്ന ആതിഥേയര്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എടുത്തു. മൂന്ന് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് 20 റണ്‍സ് ലീഡായി.സ്റ്റമ്പെടുക്കുമ്പോള്‍ മുന്‍ നായകന് എ ബി ഡിവില്ലിയേഴ്സ് 74 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. 14 റണ്‍സെടുത്ത ഫിലാന്‍ഡറാണ് ഡിവില്ലിയേഴ്സിന് കൂട്ട്്. ഓപ്പണര്‍ എല്‍ഗാറും (57), അംലയും (56) അര്‍ധ സെഞ്ചുറി നേടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: