സൂറിച്ച് : അവസാനം കളിച്ച നാലു മത്സരങ്ങളിലും തകര്‍ന്നടിഞ്ഞ ആഴ്സണല്‍ എഫ് സി യുവേഫ യൂറോപ്പ ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഉയിര്‍ത്തെഴുന്നേറ്റു. തുടര്‍ച്ചയായ പതിമൂന്ന് വിജയങ്ങളുമായെത്തിയ എസി മിലാനെ എവേ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഴ്സണല്‍ മുക്കി . ആഴ്സണല്‍ എഫ് സി കോച്ച് ആഴ്സി വെങ്ങര്‍ക്ക് ആശ്വാസമായി ഈ വിജയം.
തുടര്‍ച്ചയായ തോല്‍വിയുടെ ഭാരവുമായി കളിക്കളത്തിലിറങ്ങിയ ആഴ്സണല്‍ ആദ്യ പകുതിയിലാണ് എ സി മിലാനെ ഞെട്ടിച്ച് രണ്ട് ഗോളുകളും നേടിയത്. ഹെന്റിക്ക് ആരോണ്‍ രാംസേ എന്നിവരാണ് ആഴ്സണലിനെ വിജയത്തിലേക്കുയര്‍ത്തിയ ഗോളുകള്‍ നേടിയത്. തുടര്‍ച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസവുമായി പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തിനിറങ്ങിയ മിലാന് തിരിച്ചടിയായി ഈ തോല്‍വി.
മറ്റൊരു ആദ്യ പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് റഷ്യന്‍ ക്ലബ്ബായ ലോകോമോട്ടീവ് മോസ്ക്കോയെ തകര്‍ത്തുവിട്ടു.
ബുന്ദസ് ലിഗ ടീമായ ബൊറൂസിയയെ സ്വന്തം തട്ടകത്തില്‍ ഓസ്ട്രിയന്‍ ചാമ്പ്യന്മാരായ സാല്‍സ്ബര്‍ഗ് അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സാല്‍സ്ബര്‍ഗ് വിജയിച്ചത്.
ഇറ്റാലിയന്‍ ക്ലബ്ബായ ലാസിയോയെ ഡൈനാമോ കീവ് സമനിലയില്‍ പിടിച്ചുനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: