ഐടി ക്ലാസ് മുറിയിലെ രണ്ട് ലാപ്ടോപ്പും എല്‍സിഡി പ്രൊജക്റ്ററുമാണ് കവര്‍ന്നത്. സ്മാര്‍ട്ട് ക്ലാസ് മുറിയുള്‍പ്പെടെ അഞ്ചോളം മുറികളിലെ ടൂബ് ലൈറ്റ്, ഫിസിക്സ് കെമിസ്ട്രി ലാബുകള്‍ എന്നിവ തല്ലി തകര്‍ത്ത നിലയിലും, ക്ലാസ് മുറികളിലെ ബെഞ്ച് ഡെസ്ക്കും മറിച്ചിട്ട നിലയിലും ഇന്നലെ ഉച്ചയോടെ കണ്ടെത്തി.
സംഭവത്തില്‍ മോഷണശ്രമമാണോ സ്ക്കൂളിനെതിരെയുള്ള അതിക്രമണമാണോ എന്ന സംശയത്തിലാണ്. ഇന്നലെ വൈകുന്നേരം ആറര മണി വരെ അദ്ധ്യാപകരുടെ മീറ്റിംങ്ങ് ഇവിടെ നടന്നതായും പറയുന്നു. രണ്ട് മാസം മുമ്പ് സ്ക്കൂള് മാനേജ്മെന്റ് മാറിയതും പുതിയ മാനേജ്മെന്റ് വന്ന ശേഷം വിദ്യാലയത്തിലെ അധ്യാപകര്‍ രണ്ടു പക്ഷത്താണെന്നുള്ള സംസാരവുമുണ്ട്. ഇതിനു മുമ്പും ഇരുവിഭാഗം അദ്ധ്യാപകര്‍ തമ്മില്‍ പ്രശനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ തുടര്‍ച്ചയാണോ എന്നുള്ള സംശയവും നിലനില്‍ക്കുന്നുണ്ട്.
എസ്എസ്എല്‍സി പരീക്ഷ ഉള്‍പ്പെടെയുള്ള ചോദ്യപേപ്പര്‍ സൂക്ഷിക്കേണ്ടതും ഇവിടെയാണ്. സംഭവം നടന്നിട്ടും പോലീസില്‍ പരാതിപ്പെടാന്‍ വൈമനസ്യം കാണിച്ചതിലും സംശയം ഉളവാക്കുന്നു. വൈകുന്നേരം അഞ്ചരയോടെയാണ് സ്ക്കൂള് പ്രിന്‍സിപ്പള്‍ ഉള്‍പ്പെടുന്ന സംഘം കൊല്ലങ്കോട് പോലീസില്‍ പരാതി നല്‍കിയത്.
വെള്ളിയാഴ്ച നടന്ന മീറ്റിങ്ങില്‍ സമയം വൈകിയതിനാല്‍ നേരത്തെ ഇറങ്ങിയ ഒരു അദ്ധ്യാപിക അവരുടെ താക്കോല്‍ കൂട്ടം സ്ക്കൂളില്‍ വെച്ച് മറന്നു. ശനിയാഴ്ച സ്കൂള്‍ പ്യുണിനെ വിളിച്ചറിയിച്ച് കാര്യം അറിയിച്ചു. പ്യൂണ്‍ സ്ഥലത്തെത്തിയപ്പോഴാണ് വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ബന്ധപ്പെട്ടവരെ വിവരം നല്‍കിയതായും പറയുന്നു. പോലീസെത്തി മുറികള്‍ സീല്‍ ചെയ്തു.സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: