കുടിശിക തുക എത്രയും വേഗം അടക്കണമെന്നാവശ്യപ്പെട്ട് കേരള ജലവിഭവ വകുപ്പ് അധികൃതര്‍ തമിഴ്നാട് ചീഫ് എഞ്ചിനീയര്‍ക്ക് നോട്ടീസ് അയച്ചു.കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ വെള്ളം നല്‍കുന്നത് നിര്‍ത്തിവെക്കുമെന്നും കാഞ്ഞിരപ്പുഴ ഡാം എക്സികുട്ടീവ് എന്‍ജിനീയര്‍ കെ.എസ് മജീദ് അയച്ച നോട്ടീസില്‍ പറയുന്നു.
2014മുതല്‍ 2017വരെയുള്ള കാലയളവിലാണ് തമിഴ്നാട് ഇത്രയും കുടിശിക വരുത്തിയത്. ശിരുവാണി ഡാം കേരളത്തിലായതിനാല്‍ എല്ലാവര്‍ഷവും ഡാമിന്റെ അറ്റകുറ്റപ്പണികളും, ജലവിതരണ നടപടികളും സംസ്ഥാന ജലവിഭവ വകുപ്പാണ് നടത്തുന്നത്.
ഇതിനു പുറമെ, സുരക്ഷക്ക് നിയോഗിക്കുന്ന പോലീസുകാര്‍ക്കുള്ള വേതനം, ജീവനക്കാരുടെ ശമ്പളം, റവന്യൂ വകുപ്പിന്റെ ഭൂനികുതി എന്നിവയടക്കമുള്ള തുക അടക്കുന്നതില്‍ തമിഴ് നാട് അലംഭാവം കാണിക്കുന്നതായാണ് നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷം തുക അടക്കാത്തതിന് കാരണം വ്യക്തമാക്കാനും തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആളിയാറിന്റെ കാര്യത്തില്‍ തമിഴ്നാട് കാണിക്കുന്ന അലംഭാവത്തിന് മറുപടിയായി ശിരുവാണി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കരുതെന്ന കര്‍ഷകരുടെ ആവശ്യത്തിനിടെയാണ് കുടിശ്ശിക കാര്യം പുറത്ത് വരുന്നത്.
ഒരുദിവസം നിന്നു 103 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ശിരുവാണിയില്‍ നിന്ന് തമിഴ്നാടിന് കൊടുക്കുന്നത്. ഈ കണക്കനുസരിച്ച് ഒരു വര്‍ഷം ഒന്നര ടിഎംസിയോളം ജലം തമിഴ്നാടിന് നല്കുന്നു. ശിരുവാണി വെള്ളത്തിന് ഫില്‍റ്ററിങ് ചെലവില്ല. ഡാമിലെ വെള്ളം നേരിട്ട് ടാങ്കിലേക്ക് അടിച്ചുകയറ്റി, പൈപ്പുകളിലൂടെ വിതരണം നടത്തുകയാണ് ചെയ്യുന്നത്.
ഇത്രയും ജലം കുടിവെള്ളമായി വിതരണം ചെയ്യുക വഴി വര്‍ഷത്തില്‍ 150 കോടിയോളം രൂപ തമിഴ്നാട് ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ ചെലവും കണക്കാക്കിയാലും പത്തു കോടിയോളം രൂപ മാത്രമാണ് തമിഴ്നാട് വാട്ടര്‍ ബോര്‍ഡിന് ചിലവാകുന്നുള്ളു. എന്നിട്ടും കേരളത്തിന് അടക്കാനുള്ള തുക കൃത്യമായി നല്‍കാത്തതില്‍ പ്രതിഷേധമുണ്ട്.
ഇത് വാങ്ങിയെടുക്കാന്‍ അന്തര്‍ സംസ്ഥാന ജലവിതരണ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസാണ് ശ്രമിക്കേണ്ടത്. ചെറിയ സമ്മര്ദ്ദമുണ്െങ്കില് പോലും തുക അടയ്ക്കാന്‍ തമിഴ്നാട് നിര്‍ബന്ധിതമാവും. കാരണം ശിരുവാണിയിലെ വെള്ളം ഉപയോഗിച്ച് കോയമ്പത്തൂര്‍,മേട്ടുപ്പാളയം,മേഖലകളില്‍ പത്തു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം നല്‍കുന്നത്.
ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ നാലാമത്തെയും പ്രകൃതിദത്തമായ ഗുണനിലവാരമുളള ശുദ്ധജലമാണ് ശിരുവാണിയിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: