കടുത്തുരുത്തി: സര്‍ക്കാര്‍ ആശുപത്രിയിലെ ജോലിയില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരന് നല്കിയ യാത്രയയപ്പിലെ സല്‍ക്കാരത്തില്‍ വിളമ്പിയ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ബിരിയാണി കഴിച്ച പത്തോളം പേര് വയറിളക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
സംഭവത്തില്‍ കല്ലറ മാര്‍ക്കറ്റ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിക്കെതിരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്കി. കല്ലറ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരന്റെ വിരമിക്കലിനോടനുബന്ധിച്ച് ജീവനക്കാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചിരുന്നു.പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് കഴിക്കാനുള്ള ബിരിയാണി ഈ ബേക്കറിയില്‍ നിന്നുമാണ് വാങ്ങിയത്. ബിരിയാണി കഴിച്ച ശേഷം വീട്ടിലെത്തിയവര്‍ക്ക് വൈകുന്നേരത്തോടെയാണ് ശാരീരിക അസ്വസ്ഥതകളും വയറിളക്കവും അനുഭവപ്പെട്ടത്. ഇതോടെ ഇവര്‍ ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: