Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബാർ കോഴക്കേസിലെ സിപിഎം അവസരവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:17 am IST
in Editorial

ബാര്‍ കോഴ കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് മൂന്നാമതും റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. മുമ്പ് രണ്ടുതവണ യുഡിഎഫ് ഭരണത്തിലിരിക്കുമ്പോഴാണ് അഴിമതിയിെല്ലന്ന് അടിവരയിട്ട് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോള്‍ ഇടതുസര്‍ക്കാരും മുന്‍സര്‍ക്കാരിന്റെ വഴിയേ. മാണിയെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കി കേസില്‍ തുടരനേ്വഷണത്തിന് പിണറായി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ മാണി ഗ്രൂപ്പിനെ ഒപ്പം കൂട്ടാനുള്ള രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗമായി അനേ്വഷണം അട്ടത്തുവച്ചു. അനേ്വഷണത്തിന്റെ കാര്യം പറഞ്ഞ് മാണിയെ കൂടെക്കൂട്ടുകയെന്നതായിരുന്നു സിപിഎം ലക്ഷ്യം. ഇത് ഏറെക്കുറെ പൂര്‍ത്തീകരിക്കുകയും ചെയ്തു. സിപിഐ ഇടഞ്ഞുനില്‍ക്കുന്നുവെങ്കിലും മാണിയുടെ കാര്യത്തില്‍ സിപിഎം പ്രതീക്ഷ കൈവിട്ടിട്ടില്ല. അതിനു തെളിവാണ് ഇപ്പോള്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട്. മാണിക്കെതിരായി അനേ്വഷണം നടത്തി റിപ്പോര്‍ട്ട് താമസിപ്പിക്കുന്നതിന് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒന്നരമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതിന്റെ കാലാവധി ഇന്നലെ തീര്‍ന്നതോടെയാണ് മാണി തെറ്റുകാരനല്ലെന്നു പറഞ്ഞ് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 

ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പും കെ.എം.മാണിയുടെ ഇടതുമുന്നണി പ്രവേശനവും സജീവ ചര്‍ച്ചയായ സാഹചര്യത്തില്‍ മാണിയെ വിശുദ്ധനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടിന് മാനങ്ങള്‍ ഏറെയുണ്ട്. മാണിക്കെതിരെ ആവശ്യത്തിന് തെളിവുണ്ടെന്നും അനേ്വഷണം തുടരാമെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന് നല്‍കിയ ഉപദേശം. കേസ് നേരാംവണ്ണം അനേ്വഷിച്ചിരുന്നുവെങ്കില്‍ മാണി അകത്ത് കിടക്കുമായിരുന്നുവെന്നും, അദ്ദേഹത്തെ രക്ഷിക്കാന്‍ തുടക്കംമുതല്‍ ശ്രമം നടന്നിരുന്നുവെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ പരസ്യമായി പറയുന്നത്. മാണിക്കെതിരെ തെളിവില്ലെന്നാണ് വിജിലന്‍സ് ഇപ്പോള്‍ വിശദീകരിക്കുന്നത്. ബാറുടമകളുടെ സംഭാഷണം അടങ്ങിയ സിഡിയില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും, അഹമ്മദാബാദിലെ ലാബില്‍നിന്നും കിട്ടിയ റിപ്പോര്‍ട്ട് തിരിച്ചടിയാവുമെന്നും വിജിലന്‍സ് സൂചിപ്പിക്കുന്നു.  തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സംഭാഷണ സിഡിയുടെ എഡിറ്റ് ചെയ്യാത്ത കോപ്പിയിരിപ്പുണ്ട്. ഇത് വീണ്ടും പരിശോധനയ്‌ക്ക് അയയ്‌ക്കണമെന്ന നിയമോപദേശം കണ്ടില്ലെന്ന് നടിച്ചു. 

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ബാര്‍കോഴ കേസായിരുന്നു. മാണിയുടെ രാജി ഇല്ലാതെ അടങ്ങില്ലെന്ന് പറഞ്ഞ് വലിയ സമരപരമ്പരയ്‌ക്കാണ് സിപിഎം നേതൃത്വം നല്‍കിയത്. മാണിയുടെ വീട്ടില്‍ കൈക്കൂലിയായി കിട്ടുന്ന നോട്ടെണ്ണാന്‍ പ്രതേ്യക മെഷീന്‍ ഉണ്ടെന്നും പ്രചാരണം നടത്തി. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അതിനായി നടത്തിയ പേക്കൂത്തുകള്‍ ജനങ്ങള്‍ കണ്ടതാണ്. സിപിഎം എംഎല്‍എമാര്‍ കാട്ടിക്കൂട്ടിയ മര്യാദകെട്ട പ്രവര്‍ത്തനം ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കി. ഭരണത്തിന്റെ എല്ലാ പിന്‍തുണയും ഉപയോഗിച്ച് വളഞ്ഞവഴിയിലൂടെ സഭയ്‌ക്കുള്ളില്‍ കയറിയ മാണി പേരിന് ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. അത് വലിയ വിജയമായി കണ്ട് ഭരണപക്ഷം ലഡ്ഡു വിതരണവും നടത്തി. ഇതെല്ലാം മറന്നാണ് സിപിഎം ഇപ്പോള്‍ കെ.എം. മാണിക്കായി പരവതാനി വിരിക്കുന്നത്. 

രാഷ്‌ട്രീയത്തില്‍ ശത്രുതയ്‌ക്ക് അടിസ്ഥാനമില്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ കൂട്ടുകൂടുന്നതും സഖ്യം ഉണ്ടാക്കുന്നതും തെറ്റുമല്ല. പരസ്പരം നിലപാടുകള്‍ അംഗീകരിക്കുന്ന പാര്‍ട്ടികള്‍ തമ്മിലായിരിക്കണം സഖ്യം. കേരള കോണ്‍ഗ്രസിന് ഇടതുപാര്‍ട്ടികളുമായോ കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൂട്ടുചേരാം. അത് രാഷ്‌ട്രീയം. പക്ഷേ അഴിമതിക്കാരനാണെന്ന് മുദ്ര കുത്തിയ നേതാവിനെ രക്ഷിക്കാനായി രാഷ്‌ട്രീയം കളിക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. മാണി അഴിമതി കാണിച്ചിട്ടില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കുമെന്ന് തോന്നുന്നുമില്ല. വിജിലന്‍സ് കാര്യമായ അനേ്വഷണം നടത്തിയിട്ടല്ല, മാണിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ഇതാണ്ഇവിടുത്തെ പ്രശ്‌നം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.