മട്ടാഞ്ചേരി: ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെ മാരകമായി പരിക്കേറ്റ ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളിക്ക് ഭാരത തീരരക്ഷ സേന രക്ഷകരായി. കൊച്ചിക്ക് പടിഞ്ഞാറ് 340 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് മത്സ്യ ബന്ധനം നടത്തുകയായിരുന്ന ഗീത് ബാബു വെന്ന ശ്രീലങ്കന്‍ ബോട്ടിലെ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്.
അപകടവിവരമറിഞ്ഞ് മിനിക്കോയിക്ക് സമീപമുള്ള ‘സമര്’ എന്ന തീരസേന കപ്പലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മത്സ്യബന്ധനത്തിനിടെ ബോട്ടിലെ വലിയകൊളുത്ത് തലയ്ക്കടിച്ച് മാരകപരിക്കേറ്റ മല്വത്ത പതിരന്നേ ഹലാഗേ സുനില്‍ ശാന്ത (47)യെ കോസ്റ്റ് ഗാര്‍ഡ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ കോസ്റ്റ്ഗാര്‍ഡ് മെഡിക്കല്‍ ടീം പ്രാഥമിക ശ്രുശ്രൂഷ നല്കി. രക്തസ്രവം നിയന്ത്രിച്ചത് ജീവന് രക്ഷയ്ക്കിടയാക്കി. ശ്രീലങ്കന്‍ ബോട്ടിലെ ബാക്കി അഞ്ച് തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: