അമ്പലപ്പുഴ: ട്യൂഷന്‍ കഴിഞ്ഞു മടങ്ങിയ എട്ടു വയസുകാരിയെ പീഡിപ്പിച്ച 57 വയസുകാരന്‍ അറസ്റ്റില്‍. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് വളഞ്ഞ വഴി മുളക്കപ്പറമ്പില്‍ മുഹമ്മദ് കുഞ്ഞി(57) നെയാണ് അമ്പലപ്പുഴ എസ്‌ഐ എം.പ്രജീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
















