കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 15ന് കൊടിയേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 24നാണ് ആറാട്ട്.
വൈകിട്ട് 7ന് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. 8ന് പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം അദ്ധ്യക്ഷനാകും. പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതിഭായി തമ്പുരാട്ടി കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 9.30ന് ഗാനമേള.
16 മുതല്‍ 23 വരെ രാവിലെ 7ന് ശ്രീബലി എഴുന്നള്ളിപ്പ്, 2ന് ഉത്സബലി ദര്‍ശനം എന്നിവ നടക്കും. 16ന് വൈകിട്ട് 8ന് ഡാന്‍സ്, 9.30ന് കഥകളി-നളചരിതം ഒന്നാം ദിവസം, തോരണയുദ്ധം. കലാണമണ്ഡലം ഗോപിയാശാന് പങ്കെടുക്കും. 17ന് വൈകിട്ട് 5 മുതല്‍ കല്ലൂര്‍ ഉണ്ണിക്കൃഷ്ണന്, ചിറയ്ക്കല്‍ നിധീഷ് എന്നിവരുടെ തായമ്പക. 7ന് ഭക്തിഗാനമേള, 8.30ന് സംഗീതസദസ്, 10ന് കഥകളി-ബകവധം സമ്പൂര്‍ണ്ണം.
18ന് വൈകിട്ട് 5ന് സദനം രാമകൃഷ്ണന്, കലാമണ്ഡലം അന്നമനട ഹരീഷ് എന്നിവരുടെ തായമ്പക. 7ന് കോലാട്ടം, 7.30ന് ചെന്നൈ വീരമണി രാജുവിന്റെ ഭക്തിഗാനമേള, 10ന് കഥകളി-ലവണാസുരവധം, ദക്ഷയാഗം.
19ന് രാവിലെ 10.30ന് ആനയൂട്ട്. വൈകിട്ട് 4ന് ഇരട്ടതായമ്പക, 6ന് കാഴ്ചശ്രീബലി, വേല, സേവ, 9ന് കൊച്ചിന് കലാഭവന്റെ ഗാനമേള.
20ന് വൈകിട്ട് 3ന് പൂരം ആരംഭം. തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവും ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും. ചൊവ്വല്ലൂര്‍ മോഹനന് നായര്‍, ഗുരുവായൂര്‍ കമല്‍നാഥ്, കലാമണ്ഡലം പുരുഷോത്തമന് എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിമേളം. 22 ഗജവീരന്മാര് പങ്കെടുക്കും. കുടമാറ്റവും നടക്കും. രാത്രി 8ന് നാമഘോഷ ലഹരി, 9ന് സംഗീതസദസ്, 10ന് വസന്തഗീതങ്ങള്‍ ഗാനമേള.
21ന് വൈകിട്ട് 5ന് വയലിന് ഫ്യൂഷന്‍, 6ന് കാഴ്ചശ്രീബലി, 9ന് ഗാനമേള. 22ന് വലിയ വിളക്ക്, വൈകിട്ട് 5ന് നൃത്തനൃത്യങ്ങള്‍, 6ന് കാഴ്ചശ്രീബലി, 9ന് സംഗീതസദസ്, 10.30ന് ചലച്ചിത്രതാരം ലക്ഷ്മി മേനോന്റെ നേതൃത്വത്തില്‍ ഡാന്‍സ്, 11ന് വലിയ വിളക്ക്.
23ന് പള്ളിവേട്ട. വൈകിട്ട് 3.30ന് തിരുവാതിരകളി, 5.30ന് കാഴ്ചശ്രീബലി, 8.30ന് പി. ജയചന്ദ്രന്റെ ഗാനമേള, 1ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, ദീപകാഴ്ച.
ആറാട്ട് ദിനമായ 24ന് രാവിലെ 9ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 11ന് ആറാട്ട് സദ്യ, വൈകിട്ട് നാലുമുതല്‍ നാദസ്വരകച്ചേരി, 7ന് സമാപന സമ്മേളനം, ജില്ലാ കളക്ടര്‍ ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും.
8.30ന് സംഗീതകച്ചേരി, 12ന് സോപാന സംഗീതം, 2ന് ആറാട്ട് എതിരേല്പ്, ദീപക്കാഴ്ച, വൈകിട്ട് 5ന് കൊടിയിറക്ക്.
വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം, അഡ്മിനിസ്ട്രേറ്റീവ് ഓഫസര്‍ പി.എന്‍. ശ്രീകുമാര്‍, സെക്രട്ടറി ബാലാജി ഷിന്‍ഡെ, ജനറല്‍ കണ്‍വീനര്‍ ജയകുമാര്‍ തിരുനക്കര, വൈസ്പ്രസിഡന്റ് സി.ആര്. ബാബു, കെ.ജി. ഉദയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: