തൃപ്പൂണിത്തുറ: അന്നദാനത്തിനായി എത്തിച്ച ഭക്ഷണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതായി പരാതി. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലാണ് സംഭവം. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിന് ഒരു ഭക്തന് വഴിപാടായി പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നല്‍കുന്നതിനായി 600 പേര്‍ക്കുള്ള അന്നദാനത്തിനു തൃപ്പൂണിത്തുറ ദേവസ്വത്തില്‍ പണം നല്‍കിയിരുന്നു. ഭക്തര്‍ക്ക് ഇത് പ്രസാദമായി നല്‍കാതെ നാനൂറോളം പേരുടെ ഭക്ഷണം ഒളിപ്പിച്ചു കടത്തിയതായി പരാതി.
ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഭക്ഷണത്തിനായി ക്യു നില്‍ക്കുമ്പോഴാണ് സംഭവം. ദേവസ്വം ഓഫീസറുടെയും മറ്റു ജീവനക്കാരുടെയും അറിവോടെയാണ് ഭക്തര്‍ക്ക് പ്രസാദമായി നല്‍കേണ്ട ഭക്ഷണം സ്വകാര്യ ആവശ്യത്തിനായി ഒളിപ്പിച്ചു കടത്തിയതെന്ന് ഭക്തര്‍ ആരോപിച്ചു.
ഇതിനെതിരെ ഉത്രം തിരുന്നാളായ ശനിയാഴ്ച ശ്രീപൂര്‍ണത്രയീശ ക്ഷേത്ര നടയില്‍ ഉപവാസ സമരം നടത്തുന്നു. കുറ്റം ചെയ്ത ജീവനക്കാര്‍ക്കെതിരെ ശിക്ഷണ നടപടി ആവശ്യപ്പെട്ടാണ് ഉപവാസ സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: