മുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 7.2 ശതമാനം. സാമ്പത്തിക വര്‍ളച്ചാ രംഗത്ത് കഴിഞ്ഞ മൂന്നു മാസത്തെ 6.5 ശതമാനത്തില്‍നിന്നുള്ള വന്‍ കുതിപ്പാണിത്. 2019 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ചൈനയെ മറികടക്കുമെന്ന പ്രവചനങ്ങള്‍ ശരിയാവുകയാണ്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയവും നോട്ടു നിരോധനം പോലുള്ള കര്‍ക്കശ നിലപാടുകളും വന്‍ വിജയമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ഫലം.
2018 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.4 ശതമാനം ആകുമെന്നും 2019 ല്‍ 7.8 ആകുമെന്നുമാണ് അന്താരാഷ്ട്ര നാണയ നിധിയുടെ വിലയിരുത്തല്‍. ഈ കാലത്ത് ചൈനയുടെ വളര്‍ച്ച യഥാക്രമം 6.5 ഉം 6.4 ഉം ആകുമെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിനും എട്ടിനും ഇടയ്ക്കാകുമെന്നും അടുത്ത പത്തു പന്ത്രണ്ട് വര്‍ഷം ആ നിരക്കില്‍ തുടരുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: