കളമശ്ശേരി: സമൂഹത്തിന്റെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളില്‍ സര്‍വ്വകലാശാലകളുടെ പ്രായോഗിക ഇടപെടല്‍ അനിവാര്യമാണെ് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഡോ. ഇ.ശ്രീധരന്. കൊച്ചി സര്‍വ്വകലാശാലയിലെ ‘ശാസ്ത്രയാന്‍ 2018’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാഠ്യവിഷയങ്ങള്‍ക്കൊപ്പം ധാര്‍മ്മിക മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സ്വഭാവരൂപീകരണം, ശുചിത്വം, സംസ്കാരം, സഹാനുഭൂതി എന്നിവയ്ക്ക് തുല്യപ്രാധാന്യം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത അധ്യക്ഷയായി. പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്, സിന്‍ഡിക്കേറ്റ് അംഗം ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, റൂസ പ്രതിനിധി ഡോ. വസന്തഗോപാല്‍, ഐക്യുഎസി. ഡയറക്ടര്‍ ഡോ. കെ. ഗരീഷ്കുമാര്‍, ശാസ്ത്രയാന്‍ കോര്‍ഡിനേറ്റര്‍ ഡോ. സുപ്രിയ എം. എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ മേഖലകളില്‍ ബഹുമതികളും പുരസ്കാരങ്ങളും നേടിയ ഡോ. എം. ഭാസി, ഡോ. വനജ, ഡോ. ബിജോയ് ആന്റണി ജോസ്, ഡോ. കിരകുമാര് വി.ബി., ഡോ.സജീവന് ടി.പി, ഡോ.ജയേഷ് പി, ഡോ.അഭിലാഷ് എസ് എന്നീ സര്‍വ്വകലാശാലയിലെ അധ്യാപകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഡോ. ഇ. ശ്രീധരന് സമ്മാനിച്ചു.
കൂടാതെ വ്യത്യസ്ത മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഇരുപതോളം വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ശാസ്ത്രയാന്‍ 2018ന്റെ ശാസ്ത്ര പ്രദര്‍ശനം വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: