കൊച്ചി: വനവാസികളുടെ സാമൂഹ്യ നീതി നിഷേധിക്കപ്പടുകയാണന്ന് മുതിര്‍ന്ന മാധ്യമപ്രര്ത്തകന് പി. രാജന്. ഇടതുവലതുമുന്നണികളുടെ കഴിഞ്ഞ കുറെ വര്‍ഷത്തെ തെരഞെടുപ്പ് മാനിഫെസ്റ്റൊകള്‍ പരിശോധിച്ചാല്‍ വനവാസികള്‍ക്കു ഭൂമി പതിച്ചുനല്‍കുമെന്ന സ്ഥിരം പല്ലവി കാണാം. പക്ഷെ അത് നടപ്പിലാക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. ഉത്തരേന്ത്യയിലെ വനവാസി പീഡനത്തെക്കുറിച്ച് വിലപിക്കുന്ന ക്രൈസ്തവസഭ കേരളത്തിലെ പീഡനത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. അതിന്റെ കാരണം വ്യക്തമാണ് ദേവസ്വം ഭൂമിയുടെ കൈയേറ്റത്തെക്കുറിച്ച് ഒരു കണക്കും ആര്‍ക്കും അറിയില്ലന്നും അദ്ദേഹം പറഞ്ഞു.
ശ്രീലക്ഷ്മീബായ് ധര്‍മ്മപ്രകാശന്‍ ഹാളില്‍ ഇന്റഗ്രല്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഖ്യധാരാസമൂഹം കേരളചരിത്രത്തില്‍’ എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ നവോത്ഥാനകാലഘട്ടം 1881 മുതല്‍ 1890 വരെയുള്ള ഒരുദശകമാണെന്ന ്പ്രമുഖ മാധ്യമപ്രവര്ത്തകന് പി. സുജാതന്‍ അഭിപ്രായപ്പെട്ടു. ‘സാമ്പത്തിക അധിനിവേശത്തില്‍ പകച്ചുനില്‍ക്കുന്ന കേരളം’ എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായനാര്‍ ഭരണകാലത്ത് വനവാസി ഭൂസംരക്ഷണ നിയമം കെ. ആര്. ഗൗരിയമ്മയുടെ മാത്രം വിയോജനക്കുറിപ്പോടെ കേരളനിയമസഭ ഐക്യകണ്ഠ്യേനെ പാസ്സാക്കി. പക്ഷെ ആ ബില്‍ ഒപ്പിടാതെ അന്നത്തെ രാഷ്ട്രപതി കെ. ആര്. നാരായണന് തിരിച്ചയച്ചു. അത് ഭൂ അപഹരണനിയമമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ബില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നതിനുവേണ്ടിയുള്ള നിയമമാണെന്ന് അദ്ദേഹം മനസ്സിലാക്കി.
രാഷ്ട്രപതി ഒപ്പിടാത്തതിനാല്‍ ബാക്കിയുള്ള ഭൂമിയെങ്കിലും വനവാസികള്‍ക്ക് നഷ്ടപ്പെട്ടില്ല. സജീവ മാധ്യമപ്രവര്‍ത്തനം കേരളത്തില്‍ നടന്നിട്ടും മധുവിനെപ്പോലുള്ള ഒരു യുവാവ് ഗുഹാവാസിയായിരുന്നു എന്ന വിവരം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല എന്നത് അത്ഭുതകരമാണന്ന് അദ്ദേഹം പറഞു. എന്‍.എസ്. രാംമോഹന്‍ അഡ്വ. എം. ശശിശങ്കര്‍, സി.വി. സജനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: