കൊച്ചി: പ്രശസ്തമായ ചോറ്റാനിക്കര മകംതൊഴലിന് ഒരുക്കങ്ങളായി. വ്യാഴാഴ്ചയാണ് മകംതൊഴല്‍. ദേവിയുടെ വിശ്വരൂപം വില്ല്വമംഗലം സ്വാമിയാര്‍ക്ക് ദര്‍ശനം നല്കിയ പുണ്യദിനത്തെ അനുസ്മരിച്ചാണ് ചോറ്റാനിക്കര മകംതൊഴല്‍ അനുഷ്ഠിച്ചു വരുന്നത്. കുംഭ മാസത്തിലെ രോഹിണിനാളില്‍ ഉത്സവത്തിന് കൊടിയേറി ഉത്രം ആറാട്ടായി നടക്കുന്ന ഉത്സവത്തിന്റെ ഏഴാംനാളിലാണ് മകംതൊഴല്‍.
ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന മകംതൊഴലിന് രാത്രി 8.30 വരെ സൗകര്യമുണ്ടായിരിക്കും.
മകംതൊഴലിന് വര്‍ദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് ചെയ്തിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് ഉയര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിപുലമായ പോലീസ് സംവിധാനം ഉണ്ടായിരിക്കും.
ചികിത്സാ സൗകര്യങ്ങളും കുടിവെള്ളവിതരണത്തിനുള്ള സൗകര്യങ്ങളും ഉണ്ട്. ഭക്തര്‍ക്ക് ലഘുഭക്ഷണവും ഉണ്ടാകും. ഇത്തവണ മകംതൊഴാന്‍ ലക്ഷം ഭക്തരെത്തുമെന്നാണ് ദേവസ്വം അധികൃതരുടെ കണക്ക്.
മകംതൊഴാനായി എത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ക്യൂ സമ്പ്രദായവും വെയില്‍കൊള്ളാതിരിക്കാന്‍ വിരിപന്തലുമുണ്ട്. 50 ലക്ഷം രൂപയ്ക്ക് മകം തൊഴല്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുമുണ്ട്. മോഷണവും അക്രമങ്ങളും തടയുന്നതിനായി 50ല്‍ പരം ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. കുപ്പിവെള്ളവും കവര്‍ വെള്ളവും പൂര്‍ണ്ണമായി ഒഴിവാക്കും. പകരം ചുക്കുവെള്ള വിതരണമുണ്ടാകും.
മകം ദിവസം രാവിലെ ഏഴ് ഗജവീരന്മാരുടെ എഴുന്നെള്ളത്തും പൂരം ദിവസമായ വെള്ളിയാഴ്ച രാത്രി 11ന് ദേവീദേവന്മാരുടെ കൂട്ടിയെന്നെള്ളിപ്പും ഉണ്ടാകും. ദേവിക്ക് കാണിക്കയിടലും പറ സമര്‍പ്പിക്കലുമാണ് മകം നാളിലെ പ്രധാന വഴിപാട്. ഉത്രം നാളായ മാര്‍ച്ച് 3ന് ക്ഷേത്രനട വൈകിട്ട് 6ന് അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: