തിരുവനന്തപുരത്ത് വെള്ളായണിയില്‍ കല്ലിയൂര്‍ പഞ്ചായത്തിലെ പൂങ്കുളം ഗ്രാമം പ്രശസ്തമാകുന്നത് മഹനീയമായൊരു കലാക്ഷേത്രത്തിന്റെ പേരില്‍ കൂടിയാണ്. മാതാ അമൃതാനന്ദമയീ മഠത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അമൃത ശില്പകലാക്ഷേത്ര. പേരുപോലെ തന്നെ ശില്പ, ചിത്രകലകള്‍ക്ക് പ്രാധാന്യം നല്കുന്ന വിദ്യാഭ്യാസകേന്ദ്രം.
അത്രയ്ക്ക് ചുരുക്കിപ്പറയാന്‍ കഴിയില്ല ഈ സ്ഥാപനത്തെ കുറിച്ച്. ചിത്രമെഴുത്ത് മുതല്‍ മനോഹര ശില്പങ്ങള് കല്ലിലും തടിയിലും കൊത്തിയെടുക്കുന്നതുവരെ ഗുരുകുല സമ്പ്രദായത്തില്‍ പഠിപ്പിക്കുന്ന സര്‍വ്വകലാശാലയാണിത്. ഋഷിപാരമ്പര്യത്തിലെ വിദ്യാഭ്യാസ പൈതൃകം സമൂഹത്തിനു പകര്‍ന്നു നല്കുകയാണിവിടെ.
മനോഹരമായ ഒരു കലാഗ്രാമം. കടന്നു ചെല്ലുന്ന വഴിമുതല്‍ അതിഥികളെ സ്വീകരിക്കുന്നത് ജീവന് തുടിക്കുന്ന ശില്പങ്ങള്. ആദ്യം കാഴ്ചയിലെത്തുന്നത് ‘ഓം വിശ്വബ്രഹ്മ ദേവായ നമഃ’ എന്നെഴുതിയ ബ്രഹ്മാവിന്റെ ശില്പം. തൊഴുകൈകളോടെവേണം ഓരോ ആള്‍ക്കും ശില്പകലാക്ഷേത്രത്തിനുള്ളിലേക്ക് കടക്കാന്‍. ഇവിടെ നിറഞ്ഞു നില്ക്കുന്ന കലയുടെ പരിശുദ്ധി അത്രയേറെയാണ്.
പ്രധാന ഓഫീസിനു മുന്നില്‍ ഒരു ശില്പമൊരുങ്ങുന്നുï്. വില്ലാളിവീരനായ അര്ജ്ജുനന് പരിശീലനം നല്കുന്ന ദ്രോണാചാര്യര്‍. ശില്പം പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ മനോഹാരിതയും ഗാംഭീര്യവും എത്രത്തോളമുïാകുമെന്ന് കല മനസ്സിലുള്ള ആര്‍ക്കും ചിന്തിക്കാവുന്നതേയുള്ളു. കലാക്ഷേത്രയുടെ പരിസരം മുഴുവന്‍ ഇത്തരം ശില്പങ്ങളാണ്. ഗുരുവിന്റെ ആശ്രമ മുറ്റത്ത് മാന്പേടകള് ഓടിക്കളിക്കുന്ന പോലെ ശില്പങ്ങള്. ഇടയ്ക്ക് അവ സന്ദര്‍ശകരിലേക്ക് മുഖം തിരിച്ച്
നില്ക്കുന്നതുപോലെ. ക്ഷേത്രമതിലിലെ ദാരുശില്പങ്ങളെ മതിലിലും ഭിത്തിയിലുമെല്ലാം ആവാഹിച്ചു നിര്‍ത്തിയിരിക്കുന്നു. പ്രാര്‍ത്ഥനാഹാളില്‍ ഒരു ചുമര് നിറഞ്ഞു നില്‍ക്കുന്നത് മാതാ അമൃതാനന്ദമയി ദേവിയാണ്. അമ്മയെ അടിസ്ഥാനമാക്കി ദശമഹാവിദ്യ ചുമര്‍ചിത്രം. എല്ലാം ഇവിടെ പരിശീലിച്ച വിദ്യാര്‍ത്ഥികളുടെ കരവിരുതില്‍ വിരിഞ്ഞവ. പരിശീലനശാലയില് വിദ്യാര്‍ത്ഥികളെല്ലാം തിരക്കിലാണ്. ദേവിയെയും ദേവനെയും പ്രകൃതിയെയും ജീവിവര്ഗ്ഗങ്ങളെയുമെല്ലാം അവര്‍ കൊത്തിയുïാക്കുന്നു.
മാതാ അമൃതാനന്ദമയിയുടെ ശിഷ്യനും കേന്ദ്രം ഡയറക്ടറുമായ കെ.പി.ജയചന്ദ്രനാണ് കലാക്ഷേത്രത്തിനു നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിന്റെ മുറിയിലേക്ക് കടക്കുമ്പോഴാണ് കൊത്തുപണിയുടെ അതിസൂക്ഷ്മ സൗന്ദര്യം അടുത്തറിയാനാകുക. തടിയില്‍ തീര്‍ത്ത ദേവീദേവന്മാരുടെ രൂപങ്ങളെ അസൂയയോടെ നേക്കിയപ്പോള്‍, അദ്ദേഹം പറഞ്ഞു, ഇതെല്ലാം ഇവിടുത്തെ കുട്ടികള്‍ ചെയ്തതാണെന്ന്. മൂന്നുമാസത്തെ പരിശീലനത്തിനു ശേഷമാണ് അവരില്‍ പലരും ഗണപതിയെയും ബുദ്ധനെയും ദേവിയെയും സരസ്വതിയെയുമെല്ലാം തടിയില്‍ കൊത്തിയെടുക്കുന്നത്.
”ഈ ശില്പങ്ങളെല്ലാം വിറ്റാല്‍ എത്രയോ പണം കിട്ടും. ആവശ്യക്കാര്‍ ഏറെയുïാകില്ലെ. നമ്മുടെ മനോഹര ശില്പങ്ങള് കടല്‍കടക്കുമ്പോള്‍ സ്ഥാപനത്തിനു വരുമാനവുമാകും.”ഞങ്ങളുടെ സംശയത്തിന് അദ്ദേഹത്തില്‍ നിന്ന് പെട്ടന്നു തന്നെ മറുപടിയുമുണ്ടായി.
”ശില്പങ്ങള് വിറ്റ് പണമുണ്ടാക്കാനുള്ള കച്ചവടസ്ഥാപനമല്ല ഇത്. ഇവിടെ പവിത്രമായ കല അതിന്റെ പരിശുദ്ധി ഒട്ടും ചോരാതെ അഭ്യസിപ്പിക്കുന്നു. ഇവിടെ പഠിച്ചിറങ്ങുന്നവരിലൂടെ ഭാരതത്തിന്റെ മഹനീയ കലാപാരമ്പര്യം നിലനില്‍ക്കണം. അമ്മയുടെ ആഗ്രഹമാണത്. ലോകത്തിന്റെ ആവശ്യവും. ഇവിടെ നിര്‍മ്മിക്കുന്ന ശില്പങ്ങള് കടല്‍ കടക്കുന്നുï്. അത് വില്ക്കുകയല്ല. സമ്മാനിക്കപ്പെടുകയാണ് ചെയ്യുന്നത്. അമ്മയുടെ വിദേശ സന്ദര്‍ശനവേളകളില്‍ സമ്മാനങ്ങളായി നല്‍കുന്നത് ഇവിടെ നിന്നുള്ള ശില്പങ്ങളാണ്.”
അമൃത വിശ്വവിദ്യാപീഠം സര്‍വ്വകലാശാലയുടെ കീഴിലാണ് ശില്പ കലാക്ഷേത്ര പ്രവര്‍ത്തിക്കുന്നത്. ലോകത്തെ മുഴുവന്‍ വിസ്മയിപ്പിക്കുന്നതാണ് ഭാരതീയ ശില്പകല. ആ വിസ്മയത്തിന്റെ ചിറകിലേറി, നമ്മുടെ ശില്പകലാ പാരമ്പര്യത്തെ അടുത്തറിയാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരെത്തുന്നു. അത്രയ്ക്ക് വിലപ്പെട്ട പൈതൃകം നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ് അമൃത ശില്പകലാക്ഷേത്രത്തിന്റെ ലക്ഷ്യം.
ഭാരതീയ ശില്പകലയെ കുറിച്ച് കേട്ടറിഞ്ഞ്, താല്പര്യം തോന്നിയ ജപ്പാന് സ്വദേശിയായ അകിറ ഫ്യുജിസാവ എന്നയാളാണ് ഈ സ്ഥാപനത്തിന്റെ ജനനത്തിന് കാരണക്കാരനായ ഒരാള്‍. ജപ്പാനില്‍ നിന്ന് കേരളത്തിലെത്തിയ അദ്ദേഹം മരത്തില്‍ കൊത്തുപണികള്‍ ചെയ്യുന്നത് അഭ്യസിച്ചു. തുടര്‍ന്ന് മനോഹരമായ ശില്പങ്ങള് നിര്‍മ്മിച്ചു. ഈ കല കൂടുതല്‍ പേരിലേക്കെത്തണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തിനുമുണ്ടായി. പൂങ്കുളത്ത് സ്ഥലം വാങ്ങിയതും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതും അദ്ദേഹമാണ്. പിന്നീട് സ്ഥലവും കെട്ടിടങ്ങളും അദ്ദേഹം അമൃതാനന്ദമയി മഠത്തിനു കൈമാറി. 2008 ലാണ് കലാക്ഷേത്രം പ്രവര്‍ത്തനം തുടങ്ങിയത്. പവിത്ര വിദ്യാലയം എന്ന പേര് അന്വര്‍ത്ഥമാക്കുന്ന പഠന രീതികളും അന്തരീക്ഷവുമാണ് ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നത്. ശില്പവിദ്യയുടെ ആത്മാവ് തേടിയിറങ്ങുന്നവര്‍ക്കും കലയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനൊരുങ്ങുന്നവര്ക്കും ആശ്രയ സ്ഥാനമായി ഇന്നിത് മാറി.
കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് ശില്പകലാക്ഷേത്രത്തിന്റെ പ്രവര്‍ത്തനം. കേന്ദ്ര കരകൗശല ടെക്സ്റ്റൈല്‍ വിഭാഗം ഡെവലപ്മെന്റ് കമ്മീഷണറുടെ അംഗീകാരമുï്. ദാരു ശില്പകലയില് അറിവും പ്രാവീണ്യവും താല്പര്യവുമുള്ളവരെ കïെത്തിയാണ് പ്രവേശനം നല്‍കുന്നത്. 18നും 35നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് പാസ്സായവര്‍ക്ക് അപേക്ഷനല്‍കാം. മുപ്പതു പേര്‍ക്കുവീതമാണ് പരിശീലനം. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പരീശീലനത്തിന്റെ കാലാവധി ആറ് മാസമാണ്. എന്നാല്‍ ഒരിക്കല്‍ പോലും ഉളി പിടിച്ചിട്ടില്ലാത്തവര്‍ പോലും മൂന്ന് മാസത്തെ പരിശീലനത്താല്‍ തന്നെ നല്ല കൊത്തുപണിക്കാരായി മാറുന്ന അത്ഭുതത്തിനും ഈ വിദ്യാലയം സാക്ഷിയാണ്.
പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം രïായിരം രൂപ സ്റ്റൈപ്പന്റ് നല്കുന്നു. സൗജന്യമായി താമസ സൗകര്യവും ഭക്ഷണവും നല്‍കിയാണ് പരിശീലനം. കേന്ദ്രസര്‍ക്കാരും അമൃത വിശ്വവിദ്യാപീഠം സര്‍വ്വകലാശാലയും നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൊടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കരകൗശല വിഭാഗം കമ്മീഷണര്‍ നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് തൊഴിലുമായി ബന്ധപ്പെട്ട മേഖലകളില്‍ ഏറെ പ്രയോജനം ചെയ്യുന്നതുമാണ്.
പ്രഗത്ഭരായ ശില്പികളുടെ നേതൃത്വത്തിലാണ് ഇവിടെ പരിശീലനം. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ നേതൃത്വമാണ് എടുത്തുപറയേïത്. അദ്ദേഹം ശില്പ കലാക്ഷേത്രത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉപദേശകനും നിര്ദ്ദേശകനുമായി മുന്നിലുണ്ട്. പ്രശസ്ത ശില്പി എസ്.ശിവകുമാറിന്റെ നേതൃത്വത്തില്‍ വിദഗ്ധരായ ഗുരുക്കന്മാരാണ് ഇവിടെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്.
ആധുനിക കാലത്ത് ശില്പകലയില് ഉണ്ടായിട്ടുള്ള മാറ്റങ്ങളെല്ലാം ഉള്‍ക്കൊണ്ടാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ഉളി ഉപയോഗിച്ചുള്ള ശില്പനിര്മ്മാണ പരിശീലനത്തിനൊപ്പം ആധുനിക യന്ത്രങ്ങളുപയോഗിച്ചുള്ള നിര്‍മ്മാണ മാര്‍ഗ്ഗങ്ങളും അഭ്യസിപ്പിക്കുന്നു. തടിയിലും ചെളിയിലും കല്ലിലും ലോഹത്തിലും സിമന്റിലും ശില്പങ്ങള് നിര്‍മ്മിക്കാനുള്ള പഠനം ഇവിടെയുണ്ട്. പുല്ലിലും ശില്പങ്ങളുണ്ടാക്കുന്ന വിദ്യ പരിശീലിപ്പിക്കുന്നു. അഭിരുചിക്കനുസരിച്ചുള്ള മാധ്യമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാം.
ഇവിടുത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കെ.പി. ജയചന്ദ്രനോട് ഒരിക്കല്‍ മാതാ അമൃതാനന്ദമയി ചോദിച്ചു, ഇവിടെ പഠിച്ചിറങ്ങുന്നവരൊക്കെ പിന്നീട് എന്തു ചെയ്യുന്നു എന്ന്. അവരെല്ലാം പഠിച്ച കലയില്‍ തന്നെ ഉറച്ചു നില്ക്കുന്നുïോ എന്നായിരുന്നു അമ്മയ്ക്കറിയേïത്. അങ്ങനെ നില്ക്കുന്നില്ലെങ്കില് പിന്നെ ഈ സ്ഥാപനം കൊïെന്തു പ്രയോജനമെന്നതായിരുന്നു അമ്മയുടെ ആശങ്ക. ഒട്ടും ശങ്കിക്കാതെ മറുപടിപറയാന്‍ അദ്ദേഹത്തിനായി. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പഠിച്ച കലയില്‍ നിന്ന് മാറിപ്പോയത്. മറ്റെല്ലാവരും ജീവിക്കുന്നത് അവര്‍ പഠിച്ചതിനൊപ്പം തന്നെയാണ്.
ചിലരെല്ലാം ജീവിതമാര്‍ഗ്ഗമായി പഠിച്ചതിനെ തന്നെ സ്വീകരിച്ചു. മറ്റുചിലര്‍ ഉപാസനയായി ഇത് കൊണ്ടുനടക്കുന്നു.എന്തായിരുന്നാലും ഒന്നുറപ്പിച്ചു പറയാന്‍ അമൃത ശില്പകലാക്ഷേത്രത്തിന്റെ അധികൃതര്‍ക്കു കഴിയും. ഭാരതീയ ശില്പകലാപൈതൃകം നശിക്കില്ല. ഇവിടെ നിന്നു പഠിച്ചിറങ്ങുന്നവരിലൂടെ അത് തുടരും. അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് സഞ്ചരിക്കുകയും ചെയ്യും….
ഭാരതീയ കലാപൈതൃകം തേടി ജപ്പാനില്‍ നിന്ന്
അകിറ ഫ്യുജിസാവ ഇന്ത്യയിലെത്തുന്നത് 1981 ലാണ്. ഇവിടെ അദ്ദേഹത്തെ ആകര്‍ഷിച്ചത് ഭാരതത്തിന്റെ ശില്പകലാ പാരമ്പര്യമാണ്. ക്ഷേത്രങ്ങളിലും മറ്റുമുണ്ടായിരുന്ന കൊത്തുപണികള്‍ അത്ഭുതത്തോടെയാണ് അദ്ദേഹം കïത്. മറ്റൊന്നും അദ്ദേഹത്തെ കൊതിപ്പിച്ചില്ല. മറ്റെല്ലാം ജപ്പാനിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ജപ്പാനിലെ സ്കൂള്‍ പഠനകാലത്തു തന്നെ അകിറ ഫ്യുജിസാവ ചിത്രകലയിലും ശില്പനിര്മ്മാണത്തിലും തല്പരനായിരുന്നു. ടോക്കിയോ ഫിഷറീസ് സര്‍വ്വകലാശാലയില്‍ പഠനത്തിനു ചേര്‍ന്നശേഷമാണ് അദ്ദേഹം തന്റെ മാര്‍ഗ്ഗം അതല്ലെന്ന് തിരിച്ചറിഞ്ഞത്. 27-ാം വയസ്സില്‍ ചിത്രകല പഠിക്കാന്‍ തുടങ്ങി. ക്വയ്ട്ടോ ഫൈന്‍ ആര്‍ട്സ് സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് ശില്പനിര്മ്മാണവും പഠിച്ചു. തുടര്‍ന്ന് 1974 ല്‍ ടോക്കിയോയില്‍ ശില്പങ്ങളുടെ പ്രദര്‍ശനവും നടത്തി.
പിന്നീടാണദ്ദേഹം ഭാരതത്തെക്കുറിപ്പ് കൂടുതലറിഞ്ഞത്. ഒസാക്ക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ. സഹോദയുടെ ഒപ്പം ചേര്‍ന്ന് ഇന്ത്യന്‍ ഫിലോസഫി,കലകള്‍ എന്നിവയെക്കുറിച്ച് പഠിച്ചു. പിന്നീട് കൂടുതല്‍ പഠിക്കാന്‍ ഇന്ത്യയിലെത്തി. തിരുവനന്ത
പുരത്ത് മണക്കാട്ട് ഹിന്ദു മിഷനിലെ വാസുദേവന്റെ ഒപ്പം ചേര്‍ന്ന് തടിയില്‍ ചിത്രങ്ങള്‍ കൊത്തിയെടുക്കുന്നത് പരിശീലിച്ചു. മുംബൈയിലും തിരുവനന്തപുരത്തുമടക്കം നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം ശില്പപ്രദര്ശനങ്ങളും നടത്തി. ഇക്കാലത്ത് അദ്ദേഹത്തിനൊരു കാര്യം മനസ്സിലായി. ഭാരതീയ കലകളില്‍ നിന്ന് ഇവിടെയുള്ളവര്‍ അകന്നു പോ
കുന്നുവെന്ന്. ആ കുറവ് പരിഹരിക്കാന്‍ ശില്പകല അഭ്യസിപ്പിക്കുന്ന സ്ഥാപനം വേണമെന്ന ആഗ്രഹം അങ്ങനെയാണ് അകിറ ഫ്യുജിസാവയില് ഉണ്ടായത്. അതിനായി പൂങ്കുളത്ത് സ്ഥലം വാങ്ങി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. എന്നാല്‍ സ്ഥാപനം നടത്താന്‍ പറ്റിയവരെ കണ്ടെത്തണമെന്നു വന്നപ്പോഴാണ് അത് മാതാഅമൃതാനന്ദമയി മഠത്തിലേക്കെത്തിയത്. അതിനു മുന്നേ തന്നെ അകിറ ഫ്യുജിസാവ അമ്മയുടെ വിശ്വാസിയായിക്കഴിഞ്ഞിരുന്നു. ശില്പകലാക്ഷേത്രത്തിന്റെ നടത്തിപ്പ് മഠം ഏറ്റെടുത്തു.
ഇപ്പോള്‍ വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും അകിറ ഫ്യുജിസാവ കേരളത്തിലെത്തും. പൂങ്കുളത്ത് അമൃത ശില്പകലാക്ഷേത്രയില് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു മാസത്തോളം അദ്ദേഹം താമസിച്ചാണ് മടങ്ങാറ്. 84 വയസ്സുകാരനായ അകിറ ഫ്യുജിസാവ ഇപ്പോഴും ശില്പങ്ങള് നിര്‍മ്മിക്കുന്നതില്‍ തല്പരനാണ്. അദ്ദേഹം നിര്‍മ്മിച്ച ശില്പങ്ങള് ശില്പ കലാക്ഷേത്രത്തിലുണ്ട്. ഭാരതത്തെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചാല്‍ ഒട്ടും സന്ദേഹമില്ലാതെ അദ്ദേഹം പറയും, ഭാരതീയ പൈതൃകവും കലകളും മഹത്തരം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: