കൊച്ചി: കാത്തലിക് സിറിയന്‍ ബാങ്കിലെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യേ തലത്തില്‍ 26 ന് പണിമുടക്കും. 82 ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി റദ്ദാക്കുക, പുറം കരാര്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ സമരമെന്ന് സംഘടനാ നേതാക്കളായ എസ്.എസ്.അനില്‍, രാമസുബ്രഹ്മണ്യം, ജെറിന്.കെ. ജോണ്‍, സുനീഷ് തമ്പി, രഘു നന്ദന് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: