കൊല്ലം: കരള്‍ തകര്‍ത്ത ക്രൂരതയ്‌ക്കെതിരേ പ്രതിഷേധത്തിന്റെ കനലെരിച്ച് കുറത്തി പാടി, ആടി. കണ്ടവര്‍ക്ക് ആദ്യം കണ്ണു നനഞ്ഞു. പിന്നെ കണ്ണില്‍ കനലെരിഞ്ഞു.
അട്ടപ്പാടിയില്‍, വിശപ്പകറ്റാന്‍ ആഹാരം മോഷ്ടിച്ചുവെന്നാരോപിച്ച് ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് നടന്ന കലാപരിപാടിയായിരുന്നു കുറത്തിപ്പാട്ട്. തപസ്യ കലാ വേദിയുടെ സംസ്ഥാന വാര്‍ഷികോത്സവത്തിന്റെ ഭാഗമായാണ് കടമ്മനിട്ടയുടെ കവിതയായ ‘കുറത്തി’ ആടിയത്. കൊല്ലം സോപാനം ആല്‍മരച്ചോട്ടില്‍ കഥകളി കലാകാരന്‍ കലാമണ്ഡലം പ്രശോഭ് കുറത്തിയാടിയപ്പോള്‍ അത് ആദ്യം കുറത്തിയായി. പിന്നെ അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട മധുവിന്റെ ജീവിതമായി. പയ്യെപ്പയ്യെ, അട്ടപ്പാടിയും അഗളിയും വയനാടും നിലമ്പൂരും അയല്‍ദേശങ്ങളും കടന്ന് പകര്‍ന്നാടി. അത് ആവേശമായി മാറി.
പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് കവി കടമ്മനിട്ട കുറിച്ച വരികള്‍ക്ക് കാലിക സംഭവങ്ങളുടെ പശ്ചത്തലത്തില്‍ പുതിയ സാമൂഹ്യ-രാഷ്‌ട്രീയ വിമര്‍ശന മുനകള്‍ രൂപപ്പെടുകയായിരിന്നു. കടമ്മനിട്ട കുറത്തിയിലൂടെ വിളിച്ചു പറഞ്ഞു, ”നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്….” ഇന്നലെ കൊല്ലത്തെ സോപാനം ആല്‍മരച്ചോട്ടില്‍ കുറത്തിയെ കണ്ടവര്‍കണ്ടവര്‍ തമ്മില്‍ മനസുകൊണ്ട് ചോദിച്ചു, ‘ഈ വനവാസികള്‍ എങ്ങനെ ഇങ്ങനായെന്ന്, ആര് ഇങ്ങനെയാക്കിയെന്ന്..’ അതിന്റെ രാഷ്‌ട്രീയ ഉത്തരം തേടലിലേക്ക് പ്രശോഭിന്റെ പകര്‍ന്നാട്ടം നടതുടങ്ങുകയായിരുന്നു…
(ദൃശ്യം: കലാമണ്ഡലം പ്രശോഭ് അവതരിപ്പിച്ച കുറത്തിയാട്ടത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: