ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആനന്ദന്.കെ അദ്ധ്യക്ഷത വഹിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, മെമ്പര്‍ വി.പി.കുര്യാക്കോസ് മുഖ്യാഥിതിയായി.
പാലക്കാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സഷിജ.കെ, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പുത്തഞ്ചിറ, പാലക്കാട് ശിശു ക്ഷേമ സമിതി സെക്രട്ടറി എം.സി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും നിയമങ്ങളും എന്ന വിഷയത്തില്‍ ഡിവൈഎസ്പി, ഡിസിആര്‍ ബി കെ.എല്‍.രാധാകൃഷ്ണനും, കുട്ടിയും മന:ശാസ്ത്രവും എന്ന വിഷയത്തില്‍ വിജിത പ്രേംസുന്ദര്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു.
തുടര്‍ന്ന് ജില്ലയിലെ കുട്ടികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പൊതു ചര്‍ച്ച ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: